ക്വാറന്റൈന്‍ സെന്ററുകളിലെ റൂമുകളില്‍ കഴിയുന്നവര്‍ പരമാവധി റൂമിന് പുറത്തിറങ്ങാതിരിക്കുക.
മറ്റു മുറികളില്‍ കഴിയുന്ന സുഹൃത്തുക്കള്‍/കുടുബാംഗങ്ങള്‍ /മറ്റുള്ളവര്‍ എന്നിവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രദ്ധിക്കുക.
കൂടെ വരുന്ന കുടുംബാംഗങ്ങളില്‍ ഹോം ക്വാറന്റൈനില്‍ വിടുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം പോകുന്നതിനായി ശാഠൃം പിടിക്കാതെ സര്‍ക്കാരിനോട്    സഹകരിക്കുക.
ഇടക്കിടക്ക് കൈകള്‍ സോപ്പിട്ട് കഴുകണം  (പ്രത്യേകിച്ച് ഭക്ഷണത്തിനു മുന്‍പും, മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും
ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല / ടിഷ്യൂ പേപ്പര്‍ കൊണ്ട് വായും, മൂക്കും മറച്ച് പിടിക്കുക. അതിനു  ശേഷം കൈകള്‍ ശുദ്ധീകരിക്കുക 
മുറിയില്‍ നിന്നും പുറത്തിറങ്ങുന്ന സന്ദര്‍ഭങ്ങളിലെല്ലാം മാസ്‌ക്ക് കൃത്യമായി ധരിക്കുക.
ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്ന വ്യക്തികള്‍ ഉപയോഗിക്കുന്ന ടിഷ്യൂകള്‍ / ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ പുറത്തേക്ക്  വലിച്ചെറിയരുത് .
വായു കടക്കാത്ത അടച്ച പാത്രത്തിലേക്ക് തുപ്പുക, പിന്നീട് 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം ടോയ്ലറ്റില്‍ നിക്ഷേപിക്കുക/നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ കയ്യുറകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം.
കയ്യുറകളും, മാസ്‌ക്കും ധരിക്കും മുന്‍പും, അഴിച്ച ശേഷവും കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക
ഉപയോഗിച്ച കയ്യുറയും, മാസ്‌ക്കും പുനരുപയോഗിക്കാന്‍ പാടില്ല
വ്യക്തി ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് തുണികളും സാധാരണ സോപ്പ് /ഡിറ്റര്‍ജന്റ് എന്നിവ കൊണ്ട് കഴുകി  സൂര്യപ്രകാശത്തില്‍ ഉണക്കി മാത്രം ഉപയോഗിക്കുക.
ക്വാറന്റൈന്‍ സെന്ററുകളിലെ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക .
ഭക്ഷണം കൊടുക്കുന്ന ആള്‍ അത് റൂമിന്റെ വാതിലിനു പുറത്ത് വച്ച ശേഷം മാറി നില്‍ക്കുകയും, ഭക്ഷണം എടുത്ത ഉടനെ വാതില്‍ അടക്കുകയും ചെയ്യുക
മറ്റു മുറികളിലുള്ളവരുമായി വ്യക്തിഗത ഉപയോഗ വസ്തുക്കള്‍ (ഫോണ്‍,ടവല്‍,പത്രമാസികകള്‍ ,പാത്രങ്ങള്‍,ലഘു ഭക്ഷണ സാധനങ്ങള്‍ ) എന്നിവ പങ്കുവയ്ക്കരുത് .
ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍ യഥാസമയം ക്വാറന്റൈന്‍ സെന്ററുക ളിലെ ജീവനക്കാരെ അറിയിക്കുക.
പനി,  ചുമ, ജലദോഷം, തൊണ്ടവേദന , വയറിളക്കം, മണം അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ  നിങ്ങള്‍ ക്വാറന്റൈന്‍ സെന്ററുകളിലെ ആരോഗ്യപ്രവര്‍ത്തകരെ /ജീവനക്കാരെ അറിയിക്കുക.
നമുക്കും മറ്റുള്ളവര്‍ക്കും രോഗം വരാതെ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ഈ നിയന്ത്രണങ്ങള്‍ നിങ്ങളുടെയും, കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്ക് വേണ്ടിയാണെന്ന് ഓര്‍ക്കുക.
ഓര്‍ക്കുക, ക്വാറന്റൈന്‍ എന്ന് പറഞ്ഞാല്‍ രോഗം പകരാതിരിക്കാന്‍ വീട്ടുകാര്‍ക്കും സമൂഹത്തിനും വേണ്ടി സ്വയം മനസ്സ് അര്‍പ്പിച്ച് ചെയ്യേണ്ടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തനം കൂടെ ആണ്.
 
 
Content Highlight: Guideline for persons staying in Quarantine Centre.