കോവിഡ് കാലത്ത് നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ആനിമേഷന്‍ വീഡിയോയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍. സാമൂഹിക അകലം പാലിക്കല്‍, കൃത്യമായ കോവിഡ് പരിശോധനകള്‍ നടത്തല്‍, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി കോവിഡ് കാലത്ത് നിത്യജീവിതത്തില്‍ പിന്‍തുടരേണ്ട കാര്യങ്ങളെക്കുറിച്ചാണ് വീഡിയോയിലൂടെ വിശദമാക്കുന്നത്. ഉറച്ച തീരുമാനമെടുക്കാം, ഇനി ഒരു പുതിയ കോവിഡ് തരംഗത്തിന് ഞാന്‍ കാരണമാകില്ല എന്ന പ്രതിജ്ഞയോടെയാണ് 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ അവസാനിക്കുന്നത്.

Content Highlights: Covid19 awareness video by NHM, Health, Covid19