കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് പോലീസ്. ക്രമസമാധാന പരിപാലന ചുമതലയുള്ള പോലീസുകാര്‍ക്ക് കോവിഡ് സൃഷ്ടിച്ച ഭീഷണി മറികടക്കാന്‍ പ്രവൃത്തിയിലും പതിവു ചര്യകളിലും കാതലായ മാറ്റം വരുത്തിയേ മതിയാകൂ.

ഓര്‍ക്കുക !

  • സാമൂഹിക അകലം കൃത്യമായി പാലിക്കണം.
  • ഡ്യൂട്ടി സമയത്ത് കൃത്യമായി മാസ്‌ക്ക് (തുണി അല്ലെങ്കില്‍ ഡബിള്‍ ലെയര്‍ മാസ്‌ക്) ധരിക്കണം.
  • കൈകള്‍ ഇടയ്ക്കിടയ്ക്ക് ഹാന്‍ഡ് സാനിറ്റയിസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടാതാണ്
  • വാഹന പരിശോധന സമയങ്ങളിലും മറ്റു പരിശോധന സമയങ്ങളിലും കൈയ്യുറകള്‍ ധരിക്കേണ്ടാതാണ്.
  •  ഡ്യൂട്ടി സമയത്ത് ഉപയോഗിക്കുന്ന വസ്തുക്കളായ ലാത്തി, വയര്‍ലെസ്സ് സെറ്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിന് മുന്‍പായി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടാതാണ്
  • ഡ്യൂട്ടി സമയത്ത് ആഹാരം കഴിക്കുന്നതിനോ മറ്റു ആവശ്യങ്ങള്‍ക്കായോ മാസ്‌ക്കുക്കും കൈയ്യുറ മാറ്റേണ്ടി വന്നാല്‍ വീണ്ടും ധരിക്കുന്നതിനു ആവശ്യമായ മാസ്‌ക്കും കൈയ്യുറകളും കൈയ്യില്‍ കരുതേണ്ടതാണ്.
  •  ഉപയോഗിച്ച മാസ്‌ക്കും കൈയ്യുറകളും വലിച്ചെറിയാതെ യഥാവിധി നിര്‍മാര്‍ജജനം ചെയ്യുക.
  • ദിവസവും യൂണിഫോം മാറി ധരിക്കെണ്ടാതാണ്. ഒരു കാരണവശാലും യൂണിഫോം പരസ്പരം മാറി ഉപയോഗിക്കാന്‍ പാടില്ല.
  • വീട്ടില്‍ എത്തിയാല്‍ ഉടനെ ധരിച്ച വസ്ത്രങ്ങളും യൂണിഫോമും മാറി ഡിറ്റര്‍ജെന്റില്‍ കഴുകേണ്ടതും കുളിച്ചു
  • വ്യക്തി ശുചിത്വം വരുത്തേണ്ടതുമാണ്. അതിനു ശേഷം മാത്രമെ വീട്ടില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.

കയ്യുറകള്‍ ധരിച്ചാലും, മാസ്‌ക്ക് ധരിച്ചാലും സാമുഹിക അകലം കൃത്യമായി പാലിച്ച് ചിരിക്കണം.

ഓര്‍ക്കുക ! പ്രവര്‍ത്തിക്കുക !