കോവിഡ് 19 കാലത്ത് നമ്മള്‍ കൂടുതലായി കേള്‍ക്കുന്ന രണ്ട് പേരുകളാണ് അണുനാശിനികളും ആന്റിസെപ്റ്റിക്കുകളും.  ഈ രണ്ട് വാക്കുകള്‍ പലരും തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റ്ധാരണകള്‍ പരക്കെ സൃഷ്ടിച്ചിട്ടുമുണ്ട്. ആ നിലക്ക്  അണുനാശിനികളും ആന്റിസെപ്റ്റിക്കുകളെന്നും പറഞ്ഞാല്‍ എന്താണെന്നും അവയുടെ ഉപയോഗമെന്താണെന്നും നമുക്ക് നോക്കാം.
 
അണുനാശിനികളും (disinfectants) ആന്റിസെപ്റ്റിക്കുകളും (antiseptics)  രോഗാണുക്കളെ നശിപ്പിക്കുകയോ അവയുടെ വളര്‍ച്ച തടയുകയോ ചെയ്യുന്ന രാസപദാര്‍ഥങ്ങളാണ്.
 
അചേതന വസ്തുക്കളും പ്രതലങ്ങളും പരിസരങ്ങളും അണുവിമുക്തമാക്കാന്‍  ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് അണുനാശിനികള്‍. ഇവ ജീവജാലങ്ങള്‍ക്കു മേല്‍ പ്രയോഗിക്കാന്‍ പാടില്ല. ഉദാ : ബ്ലീച് ലായനി
 
ജീവജാലങ്ങള്‍ക്കു മേല്‍ പ്രയോഗിക്കാവുന്ന രാസവസ്തുക്കളാണ് ആന്റിസെപ്റ്റിക്കുകള്‍ ഉദാ : ഹാന്‍ഡ് സാനിറ്റൈസറിലും , സര്‍ജിക്കല്‍  സ്‌ക്രബിലുമുള്ള ആല്‍ക്കഹോള്‍, ക്ലോര്‍ഹെക്‌സിഡിന്‍ മുതലായവ
 
രോഗാണുക്കളുള്ള പ്രതലങ്ങളെയും അചേതന വസ്തുക്കളെയും അണുവിമുക്തമാക്കാന്‍ അണുനാശിനികളും  (disinfectants), നമ്മുടെ കൈകള്‍ ശുചിയാക്കാന്‍ ആന്റി സെപ്റ്റിക്കുകളും ഉപയോഗിക്കാം.
 
കൈകള്‍, രോഗികള്‍ സ്പര്‍ശിക്കാനിടയുള്ള പ്രതലങ്ങള്‍ എന്നിവ ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനികള്‍  ഉപയോഗിച്ചു അണുവിമുക്തമാക്കാവുന്നതാണ്. 
 
കൊറോണ വൈറസിനെതിരെ പ്രധാനമായും ഉപയോഗിച്ചു വരുന്ന അണുനാശിനികള്‍ ഹൈപ്പോക്ലോറൈറ്റ് (ബ്ലീച് ലായനി), ആല്‍ക്കഹോള്‍ എന്നിവയാണ്.
 
Content Highlight: Antiseptic and Disinfectant