കോവിഡ്-19 പരിശോധനയ്ക്ക് രാജ്യത്താകെ 249 ലാബുകള്‍ക്ക് അംഗീകാരം. ഐ.സി.എം.ആര്‍. ആണ് ഈ ലാബുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ 171 ലാബുകള്‍ക്കും സ്വകാര്യ മേഖലയിലെ 78 ലാബുകള്‍ക്കുമാണ് അംഗീകാരം. 

കേരളത്തില്‍ ആകെ 12 ലാബുകള്‍ക്കാണ് അനുമതി. ഇതില്‍ പത്തും സര്‍ക്കാര്‍ മേഖലയിലാണ്. രണ്ടെണ്ണമാണ് സ്വകാര്യമേഖലയിലുള്ളത്. കേരളത്തിലെ ലാബുകള്‍ ഇവയാണ്:

സര്‍ക്കാര്‍ മേഖലയിലെ ലാബുകള്‍

 1. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് ആലപ്പുഴ
 2. ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം 
 3. ഗവ.മെഡിക്കല്‍ കോളേജ്, കോഴിക്കോട് 
 4. ഗവ. മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍
 5. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തിരുവനന്തപുരം
 6. ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം
 7. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, തിരുവനന്തപുരം
 8. ഇന്റര്‍യൂണിവേഴ്‌സിറ്റി, കോട്ടയം
 9. മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി
 10. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാസര്‍ക്കോട്

സ്വകാര്യമേഖലയിലെ ലാബുകള്‍

 1. ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍. ഡയഗ്നോസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം
 2. മിംസ് ലബോറട്ടറി സര്‍വീസസ്, കോഴിക്കോട്

രാജ്യത്തെ അംഗീകൃത ലാബുകളുടെ ലൊക്കേഷന്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റ് സംസ്ഥാനങ്ങളിലെ ലാബുകള്‍

പശ്ചിമ ബംഗാള്‍- 12
ഉത്തരാഖണ്ഡ്- 3
ഉത്തര്‍പ്രദേശ്- 17
ത്രിപുര-1
തെലങ്കാന- 18
തമിഴ്‌നാട്- 26
സിക്കിം-1
രാജസ്ഥാന്‍-9
പഞ്ചാബ്- 4
പുതുച്ചേരി-1
ഒഡിഷ-6
മിസ്സോറാം-1
മേഘാലയ- 1
മണിപ്പൂര്‍-2
മധ്യപ്രദേശ്-10 
മഹാരാഷ്ട്ര- 36
ലഡാക്ക്-1
കര്‍ണാടക- 16
ജാര്‍ഖണ്ഡ്-3
ജമ്മു&കശ്മീര്‍-4
ഹിമാചല്‍പ്രദേശ്- 2
ഹരിയാന-10
ഗോവ-1
ഗുജറാത്ത്-12
ഡല്‍ഹി-7
ദാദ്ര& നാഗര്‍ ഹാവേലി- 1
ഛത്തീസ്ഗഡ്- 3
ചണ്ഡിഗഡ്-2
ബിഹാര്‍- 6
അസം- 5
ആന്ധ്രാപ്രദേശ്- 7
അരുണാചല്‍പ്രദേശ്-1
ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍-1

Content Highlights: ICMR approved Covid19 testing Laboratories in India Kerala