ലാപരമായ ഒരു അതിജീവനത്തിന്റെ കഥയാണിത്. മൂന്നു കഥാപാത്രങ്ങള്‍... കൊല്ലം ആശ്രാമത്ത് ആര്‍ട്ട് ഗാലറി നടത്തുന്ന ഷിമൂണ്‍, ഭാര്യ ചിത്രകാരിയായ അഞ്ജന, നഴ്‌സറി വിദ്യാര്‍ഥിയായ മകൻ ജുവാന്‍.

അഞ്ജന വരയ്ക്കും. ഷിമൂണ്‍ ചിത്രങ്ങള്‍ വില്‍ക്കും. പ്രദര്‍ശനങ്ങള്‍ക്കു പുറമേ ഹോട്ടലുകള്‍, വീടുകള്‍, ടൂറിസം കേന്ദ്രങ്ങള്‍... എല്ലായിടത്തും ചിത്രങ്ങള്‍ വിറ്റുപോയി. ഷിമൂണ്‍ വിവാഹ ആല്‍ബങ്ങളുടെ ഫ്രെയിമിങ് ജോലിയും ഏറ്റെടുത്തു. ആഗ്രഹിച്ച വരുമാനവും ഇഷ്ടപ്പെട്ട ജോലിചെയ്യുന്നതിലെ സംതൃപ്തിയും കുഞ്ഞുകുടുംബത്തില്‍ സന്തോഷം നിറച്ചു.

കോവിഡ് അടച്ചിടലില്‍ പക്ഷേ, എല്ലാം തകിടംമറിഞ്ഞു. പെട്ടെന്ന് വരുമാനം പൂര്‍ണമായി നിലച്ചപ്പോള്‍ ഷിമൂണും അഞ്ജനയും കോവിഡിന്റെ ചൂടും വേവുമറിഞ്ഞു. ജീവിതമാര്‍ഗത്തെപ്പറ്റിയുള്ള ആലോചനയില്‍ മീന്‍വില്‍ക്കാന്‍ തീരുമാനിച്ചു. രണ്ടാംകുറ്റിയില്‍ ട്യൂണ എന്നപേരില്‍ ചെറിയ മീന്‍കട തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി മീന്‍ വീട്ടിലെത്തിച്ചായിരുന്നു പ്രധാന കച്ചവടം.

അതിനൊപ്പം പൊരിച്ചമീനും വിറ്റാലോ എന്നായി അടുത്തചിന്ത. പലതരം മീന്‍വിഭവങ്ങള്‍ നിറച്ച പൊതിച്ചോറ് വിറ്റുതുടങ്ങി. കച്ചവടം പച്ചപിടിച്ചപ്പോള്‍ ട്യൂണ സീഫുഡ് റെസ്റ്റോറന്റായി അത് വളര്‍ന്നു. ഷിമൂണിന്റെ സുഹൃത്തായ നാനാസും ഒപ്പംചേര്‍ന്നു. കനലില്‍ ചുട്ട മീന്‍, കപ്പമീന്‍കറി, തലക്കറി, സമുദ്രസദ്യ... വിഭവങ്ങള്‍ പലതു വന്നെങ്കിലും മീന്‍ നിറച്ച പൊതിച്ചോറ് തന്നെയാണിവിടെ സൂപ്പര്‍സ്റ്റാര്‍.

Forgot 2020പണിക്കാര്‍ക്കൊപ്പം ഷിമൂണും അഞ്ജനയും അടുക്കളയില്‍ കയറാറുണ്ട്. ''ചിത്രകലയോട് അടുത്തുനില്‍ക്കുന്ന ഒരു കലതന്നെയാണ് പാചകവും.'' -തവയിലേക്ക് മസാല വിതറിക്കൊണ്ട് ഷിമൂണ്‍ ചിരിച്ചു. തൊട്ടുചേര്‍ന്നുള്ള ഫിഷ് സ്റ്റാളില്‍നിന്ന് മീന്‍ വാങ്ങി റസ്റ്റോറന്റില്‍ കൊടുത്താല്‍ അപ്പോള്‍ തന്നെ വൃത്തിയാക്കി പാകംചെയ്തു കൊടുക്കും. അതുകൊണ്ടുതന്നെ ഈ അടുക്കളതേടി പതിവായെത്തുന്നവരുണ്ട്.

റസ്റ്റോറന്റില്‍ തിരക്കേറി, വരുമാനവും. എങ്കിലും ചിത്രകലയെ കൈവിടാന്‍ ഇവര്‍ക്കാവില്ല. കൊല്ലത്തുകാരന്‍ ഷിമൂണിനെയും കണ്ണൂര്‍കാരി അഞ്ജനയെയും ഒന്നാക്കിയത് ഈ കലയാണ്. വില്‍പ്പനയ്ക്ക് ചിത്രം വാങ്ങിയതിലൂടെയുള്ള പരിചയമാണ് കല്യാണത്തിലെത്തിയത്. ''എല്ലാദിവസവും ആര്‍ട്ട് ഗാലറി തുറക്കും. വീണ്ടും ആ പഴയകാലം വരും അവിടെയും ആവശ്യക്കാര്‍ നിറയും.''-അഞ്ജന പറഞ്ഞു.  

Content Highlights: Forgot 2020, This fish shop is like a gallery a Covid19 survival story from Kollam, Covid19, Corona Virus, Health