ന്ത് ഡ്രിബ്ള്‍ ചെയ്ത് എതിരാളിയെ വെട്ടിച്ച് നീട്ടിയടിച്ച് മനു വിളിച്ചു- ''അപ്പുവേ പിടിച്ചോ...'' ആ പാസ് ജീവിതത്തിലേക്കാണ്. കോവിഡ് പ്രതിസന്ധിയില്‍ പാതിയില്‍ പഠനം നിര്‍ത്തിയവരും തൊഴിലിടങ്ങളില്‍ എത്താത്തവരുമായ യുവാക്കളെ 'ക്ലിയര്‍' ചെയ്താണ് ഈ ഫുട്‌ബോള്‍ ഉരുളുന്നത്. കല്പറ്റ കോക്കുഴി പണിയകോളനിയിലെ 15 യുവാക്കളാണ് ഫുട്‌ബോള്‍ പരിശീലനത്തിലൂടെ പഠനത്തിലേക്കും തൊഴിലിലേക്കും തിരികെയെത്തുന്നത്.

എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ 'എവരി ചില്‍ഡ്രന്‍ ഈസ് എ ഹീറോ' പദ്ധതിയുടെ ഭാഗമായാണ് പന്തുകളിയിലൂടെ ഇവരുടെ തിരിച്ചുപോക്കിനു വഴിയൊരുങ്ങിയത്. ചെറിയ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനസഹായ പദ്ധതിയുടെ ഭാഗമായി കോളനിയിലെത്തിയ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍ വര്‍ഗീസാണ് ഇവരുടെ താത്പര്യങ്ങളറിഞ്ഞ് ഇടപെട്ടത്. ഈ ഇടപെടലുകള്‍ ഇവരുടെ ജീവിതത്തിന് പുതിയ വസന്തത്തിന്റെ നിറവും മണവുമായി.

Forgot 2020 Logo''പരിശീലനംവഴി ചിട്ടയായ ആരോഗ്യശീലങ്ങള്‍ ഇവരില്‍ ഉറപ്പിച്ചു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ സജീവമായി. മറ്റുള്ളവര്‍ തുല്യതാപരീക്ഷയ്ക്കു തയ്യാറെടുക്കുന്നു. തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിലാണിപ്പോള്‍''-പദ്ധതിയുടെ സീനിയര്‍ ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജന്‍ ഗോപി പറഞ്ഞു.

ഫുട്‌ബോള്‍ ജീവനാണ്, അന്നുമിന്നും

എല്ലാവര്‍ക്കും നെയ്മറുടെ ജഴ്‌സിയാണ്. തങ്ങളെല്ലാം വലിയ ആരാധകരാണെന്നാണ് എല്ലാവരുടെയും മറുപടി. ''ഇവിടെ വന്നപ്പോഴാണ് ഫുട്‌ബോളിനെക്കുറിച്ച് കൂടുതല്‍ പഠിച്ചത്''- കൂട്ടത്തില്‍ മുതിര്‍ന്ന സന്തോഷ് പറഞ്ഞു.

വെറ്റിലമുറുക്കുണ്ടായിരുന്നു സന്തോഷിന്. പരിശീലകന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തി. ഷിബുവും സന്തോഷും ശങ്കരനുമെല്ലാം തുല്യതാപഠനത്തിനുള്ള ശ്രമത്തിലാണ്. ''ഫുട്‌ബോളും പഠിപ്പും കൂടിയുണ്ടേല്‍ പോലീസിലൊക്കെ ചേരാമെന്ന് കോച്ച് പറഞ്ഞു'' -ഷിബു വിശദീകരിച്ചു. കൂട്ടത്തില്‍ പ്രായം കുറവ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ബബിക്കാണ്. ഓണ്‍ലൈന്‍ ക്ലാസ് മുടക്കി നടക്കുന്നതിനിടെയാണ് ക്യാമ്പിലെത്തുന്നത്.

''സ്‌കൂളില്ലേല്‍ ഫുട്‌ബോളില്ലെന്ന് കോച്ച് പറഞ്ഞു. അതുകൊണ്ട് ഞാനിപ്പം ക്ലാസില്‍ സ്ഥിരമായുണ്ട്''- ബബി പറഞ്ഞു. ഇവരെക്കുറിച്ച് കോച്ച് ജോസഫ് പെരേരയ്ക്കും നൂറുനാവാണ്. ''വലിയ ആത്മാര്‍ഥതയാണ്. രണ്ടു കിലോമീറ്റര്‍ നടന്നാണ് പരിശീലനം നടക്കുന്ന കരിങ്കുറ്റി സ്‌കൂള്‍ ഗ്രൗണ്ടിലെത്തുന്നത്. എത്ര തണുപ്പാണേലും കൃത്യസമയത്ത് ക്യാമ്പിലെത്തും. ശാരീരികക്ഷമതയും കൂടുതലാണ്. മൂന്നുമണിക്കൂറോളം കളിക്കും'' -കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍കോച്ചുകൂടിയായ ജോസഫ് പെരേര പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായ രാജേഷ്‌കുമാറും ഇവരെ പരിശീലിപ്പിക്കുന്നുണ്ട്.

Content Highlights: Forgot 2020, Every children is a Hero project and Football camp at Kalpetta Wayanad, Covid19,Corona Virus outbreak