• കേരളത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
  • വ്യക്തിഗത വിവരങ്ങള്‍, എത്തിചേരുന്ന വിവരം, എത്തിച്ചേരേണ്ട സ്ഥലം, ശാരീരിക അവസ്ഥ സംബന്ധിക്കുന്ന വിവരം,ഐസോലേഷനു തെരെഞ്ഞെടുത്തിരിക്കുന്ന സ്ഥലം ( വീട്/ കോവിഡ് കെയര്‍ സെന്റര്‍ ), പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന  കോവിഡ് പരിശോധന ഫലം, തീവണ്ടി യാത്ര തുടങ്ങുന്നതിനു മുന്‍പുള്ള മുഴുന്‍ യാത്രാ വിവരങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ നല്‍കേണ്ടതാണ്.
  • ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് QR കോഡ് നല്‍കുന്നതാണ്
  • കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ള വ്യക്തികള്‍ യാത്രയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുമാണ്.
  • റയില്‍വേ സ്റ്റേഷനിലെ ക്രമീകരണങ്ങള്‍
  • ഓരോ കമ്പാര്‍ട്ടുമെന്റിലും ഉള്ളില്‍ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും ഒരു വാതിലിലൂടെ മാത്രമേ കഴിയൂ. മറ്റു വാതിലുകളെല്ലാം തന്നെ അടച്ചിരിക്കുന്നതാണ്.
  • ഓരോ നിരയിലും ഒരു യാത്രക്കാരനെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ
  • ഏസി കോച്ചുകളില്‍ പ്രവേശനം അനുവദിക്കുന്നതായിരിക്കില്ല
  • പരിശോധന സൗകര്യാര്‍ഥം എല്ലാ റയില്‍വേ സ്റ്റേഷനുകളിലും ഒരു വാതിലിലൂടെ മാത്രമേ പുറത്തുകടക്കാന്‍ അനുവദിക്കുകയുള്ളൂ.
റയില്‍വേ സ്‌ക്രീനിങ്ങ് ടീം
എല്ലാ സംസ്ഥാനത്തേയും നിര്‍ദ്ദേശിക്കപ്പെട്ട റയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തനക്ഷമമാക്കേണ്ടതുമാണ്.സ്‌ക്രീനിങ്ങ് ടീമില്‍ മെഡിക്കല്‍ ഓഫീസര്‍, ഫീല്‍ഡ് സ്റ്റാഫ് / പാരാമെഡിക്കല്‍ സ്റ്റാഫ് കൂടാതെ ഒരു വോളന്റിയറും സംഘത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്. നാലു ടീമുകള്‍ നാലു ഷിഫ്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തേണ്ടതാണ്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചു കൂടുതല്‍ ടീമുകളെ ജില്ലകളില്‍ നിന്നും വിന്യസിക്കുന്നതായിരിക്കും. ടീമുകളെ വിന്യസിക്കുന്നതിന് മുന്‍പായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനെ പറ്റിയും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളെ പറ്റിയും ട്രെയിനിങ്ങ് കൊടുക്കേണ്ടതാണ്.
 
റയിവേ സ്റ്റേഷനുകളില്‍ റയില്‍വേയിലെ ആരോഗ്യ വിഭാഗം ജീവനക്കാരും സ്‌ക്രീനിങ്ങ് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.കൌണ്ടര്‍ സജ്ജീകരിക്കുന്നതിനും തിരക്ക് നിയന്ത്രിച്ചു യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യിക്കുന്നതിനും റയില്‍വേ ജീവനക്കാര്‍ സഹായിക്കേണ്ടതാണ്. കൂടാതെ സര്‍ക്കാര്‍ അനുശാസിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സാമൂഹിക അകലവും യാത്രക്കാര്‍ പാലിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്തേണ്ട ചുമതലയും റയില്‍വേ ജീവനക്കാര്‍ക്കാണ്.
ലോജിസ്റ്റിക്‌സ് ടീം ഹെല്‍ത്ത് ഡെസ്‌ക്കള്‍ക്ക് വേണ്ട അവശ്യസാധനങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടീം എത്തിചേരുന്ന യാത്രക്കാരുടെ വീടുകള്‍/കോവിഡ് കെയര്‍ സെന്റര്‍/ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഉള്ള യാത്രകള്‍ ക്രമീകരിക്കുകയും അവിടേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതാണ്.
 
യാത്രക്കാര്‍ക്കുള്ള സ്‌ക്രീനിംഗ് - പ്രവര്‍ത്തന രീതി
 
 
ക്രമ നമ്പര്‍
പ്രവര്‍ത്തന രീതി
നിയോഗിക്കപ്പെട്ടവര്‍
1
ട്രയിനിളുള്ളിലെ ല്‍ ഉള്ള പ്രഖ്യാപനവും  സ്വയം റിപ്പോര്‍ട്ടിംഗ് ഫോമുകളുടെ വിതരണവും  (SRF) യാത്രക്കാരെ പുറത്തിറക്കുന്നതിന് മുന്പായി ചെയ്യുന്നു. ഒരേ ശ്രേണിയിലെ 20 മുതല്‍ 25 പേര്‍ വീതമടങ്ങുന്ന ചെറു ഗ്രൂപ്പുകളായി വ്യക്തമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് അവര്‍ കമ്പാര്ട്ടുമെന്റിനു പുറത്തിറങ്ങേണ്ടത്.

റയില്‍വേ ജീവനക്കാര്‍

ആര്‍ പി എഫ്
2

സ്ക്രീനിങ്ങ് പ്രദേശത്ത് വച്ചു യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുകയും സെല്‍ഫ് റിപ്പോര്‍ട്ടിങ്ങ് ഫോമുകള്‍ പരിശോധിക്കേണ്ടതുമാണ്.

യാത്രക്കാര്‍ക്കു പനിയുണ്ടെന്നു കണ്ടെത്തിയാലോ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്നു സ്വയം സാക്ഷ്യപ്പെടുത്തിയാലോ അത്തരം യാത്രക്കാരെ റയില്‍വേ സ്റ്റേഷനില്‍ സജ്ജീകരിച്ച പ്രത്യേകം പാതയിലൂടെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകേണ്ടതുമാണ്.

സ്റ്റേഷന്‍ മാസ്റ്റര്‍

റയില്‍വേ ജീവനക്കാര്‍

ആര്‍ പി എഫ്

ഹെല്‍ത്ത്‌ ടീം മെമ്പര്‍
3

പനിയോ രോഗലക്ഷണങ്ങളോ പ്രകടിപ്പിച്ചില്ലെങ്കില്‍ യാത്രക്കാരെ ആര്‍ പി എഫ് വോളന്റിയര്‍ സഹായത്തോടെ ഹെല്‍ത്ത് ടെസ്കുകളില്‍ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ സാമൂഹിക അകലം ( 1 മീറ്റര്‍) പാലിക്കുക.

സ്റ്റേഷന്‍ മാസ്റ്റര്‍

റയില്‍വേ ജീവനക്കാര്‍

ആര്‍ പി എഫ്

ഹെല്‍ത്ത്‌ ടീം മെമ്പര്‍

4

ഹെല്‍ത്ത് ടെസ്കുകളില്‍ SRF ഫോമുകള്‍ പരിശോധിക്കുകയും മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്നു പരിശോധന നടത്തുകയും ചെയ്യുന്നു. കൂടാതെ ഐസോലേഷനില്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെപ്പറ്റി ( വീട്, കോവിഡ് കെയര്‍ സെന്‍റര്‍, ഹോസ്പിറ്റല്‍)  വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നു.

 യാത്രക്കാര്‍ക്കു പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടെത്തിയാല്‍ അത്തരം യാത്രക്കാരെ റയില്‍വേ സ്റ്റേഷനില്‍ സജ്ജീകരിച്ച പ്രത്യേകം പാതയിലൂടെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകേണ്ടതുമാണ്.

മെഡിക്കല്‍ ഓഫീസര്‍

ഹെല്‍ത്ത് ടീം മെമ്പര്‍
5

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത യാത്രകാരെ അടുത്ത സ്ക്രീനിങ്ങ് സ്റ്റേഷനിലേക്ക് കൊണ്ട് പോകേണ്ടതാണ്. അവിടെവച്ചു SRF ഉം QR കോഡും പരിശോധനക്കു വിധേയമാക്കുകയും ചെയ്യുന്നു.സാധുവായ QR കോഡും മുദ്രവച്ച SRF ഷീറ്റുകളും ഉള്ളവരെ തുടര്‍ നടപടികള്‍ക്കായി ഗൈഡിങ്ങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നു.

 സാധുവായ QR കോഡ് ഇല്ലെങ്കില്‍ ആ നടപടി പൂര്‍ത്തിയാക്കുന്നത് വരെ യാത്രക്കാര്‍ അവിടെ തുടരേണ്ടതും സ്ക്രീനിങ്ങ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കുന്നതുമായിരിക്കില്ല 

സ്റ്റേഷന്‍ മാസ്റ്റര്‍

റയില്‍വേ ജീവനക്കാര്‍

ആര്‍ പി എഫ്

ഹെല്‍ത്ത്‌ ടീം മെമ്പര്‍

6

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ തയ്യാറാകുന്നവര്‍ സത്യവാങ്ങ്മൂലം ഗൈഡിങ്ങ് സ്റ്റേഷനില്‍ ഒപ്പിട്ടു നല്‍കേണ്ടതാണ്.

കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നവരെ പ്രത്യേകം സജ്ജീകരിച്ച പാതയിലൂടെ പുറത്ത്കൊണ്ട് പോകുകയും പ്രത്യേക വാഹനങ്ങളില്‍ അവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നതുമായിരിക്കും.

സ്റ്റേഷന്‍ മാസ്റ്റര്‍

റയില്‍വേ ജീവനക്കാര്‍

ആര്‍ പി എഫ്

ഹെല്‍ത്ത്‌ ടീം മെമ്പര്‍

ജില്ലാ ഭരണകൂടം

7

ഹോം ഐസോലെഷനില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ടാക്സികളിലോ സ്വന്തം വാഹനങ്ങളിലോ വീട്ടിലേക്കു പോകാവുന്നതാണ്. വാഹനത്തില്‍ ഡ്രൈവറെകൂടാതെ പ്രസ്തുത വ്യക്തിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നവരെ പ്രത്യേകം സജ്ജീകരിച്ച പാതയിലൂടെ പുറത്ത്കൊണ്ട് പോകുകയും പ്രത്യേക വാഹനങ്ങളില്‍ അവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നതുമായിരിക്കും
ജില്ലാ ഭരണകൂടം
8    

പാസ്സഞ്ചര്‍ സ്ക്രീനിങ്ങ് ഫ്ലോ ചാര്‍ട്ട്

flow chart