pregnancyകോവിഡ് 19 കാലഘട്ടം ഗര്‍ഭിണികളെ സംബന്ധിച്ച് ആശങ്കയേറിയ ഒന്നാണ്. പതിവ് പരിശോധനകള്‍ക്ക് പോകാന്‍ തടസം നേരിടുന്നതും രോഗം അമ്മയ്ക്കും കുഞ്ഞിനും ബാധിക്കുമോയെന്ന ആശങ്കയും എല്ലാം ആശങ്കയ്ക്ക് കാരണമായേക്കാവുന്ന വിഷയങ്ങളാണ്. മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോകുന്ന ഗര്‍ഭിണികളും വലിയ മാനസിക പ്രയാസങ്ങളിലൂടെയായിരിക്കും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയായി ലോകം മുഴുവന്‍ പടരുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഗര്‍ഭിണികള്‍ ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ !

? ഗര്‍ഭിണികള്‍ യാത്ര ഒഴിവാക്കുക. രോഗം ബാധിച്ച സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ പ്രത്യേകിച്ചും ഒഴിവാക്കുക.
? സാമൂഹിക അകലം പാലിക്കുക
? മാസ്‌ക് ധരിക്കുക
? കൈകള്‍ ഇടക്കിടക്ക് സോപ്പുപയോഗിച്ചു കഴുകുകയോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിട്ടൈസര്‍കൊണ്ടു വൃത്തിയാക്കുകയോ ചെയ്യുക.
? പൊതുയിടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക
? അന്യ സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍ നിന്നും വരുന്ന ഗര്‍ഭിണികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.
? ഹോട്ട് സ്‌പോട്ടുകളില്‍ നിന്നോ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നോ വരുന്ന ഗര്‍ഭിണികള്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതും പരിശോധന നടത്തേണ്ടതുമാണ്.
? രോഗബാധ സ്ഥിരീകരിച്ചാല്‍ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുക
? പ്രസവ സമയത്ത് അണുബാധ ഉണ്ടാകാതിരിക്കാനും മറ്റുമുള്ള മുന്‍കരുതലുകള്‍ ആശുപത്രികള്‍ സ്വീകരിക്കും. അതിനോട് പൂര്‍ണ്ണമായും സഹകരിക്കണം. അവര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായും ചെയ്യുക.
? കോവിഡ് 19 സുഖപ്പെട്ട ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള പരിശോധനകള്‍ നടത്തി ഗര്‍ഭസ്ഥ ശിശുവിന് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.
? കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ കാള്‍ സെന്ററുമായി (1056) ബന്ധപ്പെടുക.

നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കരങ്ങളിലാണ്. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഗര്‍ഭസ്ഥ ശിശുവിന്റെയും സുരക്ഷിതത്വം നിങ്ങളുടെ കരങ്ങളിലാണെന്നു ഓര്‍മ്മിക്കുക