ഘോഷങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. കോവിഡ് 19 മഹാമാരിക്കാലമായതിനാൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ വേണ്ടതാണ്. സർക്കാർ നിർദേശിക്കുന്ന എല്ലാ മാർഗ നിർദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളിൽ ഏർപ്പെടേണ്ടത്. വളരെ ശ്രദ്ധയോടും കരുതലോടും കൂടി മാത്രം ആഘോഷങ്ങളിൽ ഏർപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 • ഈ സമയത്ത് നാം കാണിക്കുന്ന ഏതൊരു അശ്രദ്ധയ്ക്കും വലിയ വിലതന്നെ കൊടുക്കേണ്ടതായി വരും.
 • കഴിയുന്നതും ആഘോഷങ്ങളും ഉത്സവങ്ങളും സ്വന്തം വീടുകളിൽ വച്ചുതന്നെ ആഘോഷിക്കാൻ ശ്രമിക്കുക.
 • പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ, കോവിഡ് ബാധിതർ, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽവന്ന വ്യക്തികൾ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാടുള്ളതല്ല.
 • ആഘോഷങ്ങൾ പകിട്ട് കുറയ്ക്കാതെ ലളിതമായി നടത്താം. കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കാം.
 • കണ്ടൈൻമെന്റ് സോണുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളതല്ല.
 • റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവർ പൊതു ആഘോഷ പരിപാടികളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉത്തമം.
 • ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടതുമാണ്.
 • പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
 • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കണം.
 • കയ്യിൽ ഒരു കുപ്പി സാനിറ്റൈസർ കരുതണം.
 • ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം കർശനമായും പാലിക്കേണ്ടതാണ്.
 • ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ മാസ്കും മറ്റു വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിയരുത്.
 • വാതിൽ പിടികൾ, ഗോവണിപിടികൾ, റാമ്പുകൾ, റെയിലുകൾ തുടങ്ങിയ സ്പർശന സാധ്യതയേറിയ പ്രതലങ്ങളിൽ കഴിയുന്നതും തൊടാതിരിക്കുന്നതാണ് ഉത്തമം.
 • ആഘോഷം സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ 'ബ്രേക്ക് ദി ചെയിൻ' കോർണറുകൾ ഒരുക്കേണ്ടതാണ്.
 • മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകൾ ഒരുക്കേണ്ടതാണ്.
 • ചടങ്ങുകളും ആചാരങ്ങളും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്രമപ്പെടുത്തേണ്ടതാണ്.
 • സമൂഹ സദ്യകൾ ആഘോഷങ്ങളിൽ നിന്നും ഒഴിവാക്കേണ്ടതാണ്.
 • ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പരും സംഘാടകർ സൂക്ഷിച്ചുവയ്ക്കേണ്ടതാണ്.
 • ആഘോഷ വേളകളിൽ കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും പ്രദർശിപ്പിക്കേണ്ടതാണ്.

Content Highlights:Celebrations during Covid19, Corona Virus outbreak, Health