ഴിഞ്ഞ ഏതാനും മാസത്തെ കേരളത്തിലെ കോവിഡ് 19 മരണ നിരക്കിലെ വര്‍ധനവ് പരിശോധിച്ചാല്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവര്‍ അതില്‍ അലംഭാവം കാട്ടുകയോ അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ഒരുമാസക്കാലയളവില്‍ പഠനവിധേയമാക്കിയ 223 കൊവിഡ് മരണങ്ങളില്‍ 61 മരണങ്ങള്‍ (24 ശതമാനം) റിവേഴ്സ് ക്വാറന്റീനിലെ വീഴ്ച മൂലം സംഭവിച്ചതാണ്. റിവേഴ്‌സ് ക്വാറന്റീന്‍ സമൂഹത്തില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കണം എന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹം, അമിത രക്തസമ്മര്‍ദം പോലുളള ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, പത്തുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നിവരെ വീട്ടില്‍ മറ്റു സമ്പര്‍ക്കങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ സമ്പര്‍ക്ക വിലക്കില്‍ പ്രവേശിപ്പിക്കുന്നതാണ് റിവേഴ്‌സ് ക്വാറന്റീന്‍ അഥവാ സംരക്ഷണ സമ്പര്‍ക്ക വിലക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നിര്‍ദേശങ്ങള്‍

നല്ല വായു സഞ്ചാരമുള്ള ബാത്ത് അറ്റാച്ചഡ് മുറികളാണ് റിവേഴ്‌സ് ക്വാറന്റീന് ഏറ്റവും അഭികാമ്യം.

അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കി മുറിക്കുള്ളില്‍ തന്നെ കഴിയേണ്ടതാണ്.

പതിവായുള്ള വ്യായാമങ്ങളും നടത്തവും വീടിനുള്ളിലോ അല്ലെങ്കില്‍ വീട്ടുമുറ്റത്തോ വച്ചുതന്നെ നടത്തേണ്ടതാണ്.

ഒഴിവുസമയം വായന, മറ്റു വിനോദങ്ങള്‍ എന്നിവയ്ക്കായി ചെലവിടാവുന്നതാണ്.

ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ പോലുളളവ സ്വന്തമായുള്ളവര്‍ റിവേഴ്‌സ് ക്വാറന്റീനായി തെരഞ്ഞെടുത്ത മുറിയില്‍ തന്നെ അവ വയ്ക്കുന്നതാണ് നല്ലത്.

ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോണിലൂടെ സൗഹൃദം പുലര്‍ത്താം. 

പതിവ് ചികിത്സകളും മരുന്നുകളും ഒരു കാരണവശാലും മുടക്കരുത്. പതിവ് ചികിത്സകള്‍ക്കായി ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമിനെയും ആശ്രയിക്കാവുന്നതാണ്.

മരുന്നുകള്‍ വാങ്ങാനും മറ്റുമായി ബന്ധുക്കളെയോ സന്നദ്ധപ്രവര്‍ത്തകരേയോ ആശ്രയിക്കാവുന്നതാണ്.

മുറിക്കുള്ളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
വീട്ടിലെത്തുന്ന അതിഥികള്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

ചുമ, പനി, തൊണ്ടവേദന തുടങ്ങിയ ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ചികിത്സ തേടുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ചികിത്സ തേടുകയോ ചെയ്യേണ്ടതാണ്.

Content Highlights: How to make Reverse Quarantine during Covid19 Corona Virus pandemic, Health