കൊറോണ വൈറസുമായി ബന്ധപ്പെട്ട ചില സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
 
 
ചോദ്യം: കോവിഡ് 19 വൈറസിന് മ്യുട്ടേഷന്‍ സംഭവിക്കുമോ?
 
ഉത്തരം: സംഭവിക്കാം. പക്ഷേ മറ്റു വൈറസുകളെപോലെ ഒരു നിശ്ചിത കാലയളവില്‍ സംഭവിക്കാനുള്ള സാധ്യത കുറവാണ്. സംഭവിച്ചാലും അതിന്റെ പ്രധാന ഘടകങ്ങളില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ചോദ്യം: മറ്റു വൈറസുകളുമായി കൊറോണ വൈറസിനുള്ള വ്യത്യാസമെന്താണ് ?
ഉത്തരം: മറ്റു വൈറസുകള്‍ ഒരു നിശ്ചിത കാലയളവിനുശേഷം മ്യുട്ടേഷന്‍ കാരണമോ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായോ സ്വയം മാറുകയും രോഗവ്യാപന ശേഷി കുറയുകയും ചെയ്യുന്നു. എന്നാല്‍ കൊറോണ വൈറസ് മറ്റു വൈറസുകളെക്കാള്‍ കൂടുതല്‍ അതിജീവന പ്രവണത കാണിക്കുന്നു.
 
ചോദ്യം: എന്താണ് എയര്‍ബോണ്‍ ഇന്‍ഫെക്ഷന്‍ ?
ഉത്തരം: ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറു കണങ്ങള്‍ (5 മൈക്രോണിനു താഴെ വലിപ്പമുള്ള) വായുവില്‍ തങ്ങിനിന്ന് ആ വായുവില്‍ നിന്നും അസുഖം ഉണ്ടാകുന്നതാണ് എയര്‍ബോണ്‍ ഇന്‍ഫെക്ഷന്‍.
 
ചോദ്യം: എന്താണ് ഫോമൈറ്റ് ബോണ്‍ ഇന്‍ഫെക്ഷന്‍ ?
ഉത്തരം: തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന ചെറു കണങ്ങള്‍ (5 മൈക്രോണിനു മുകളില്‍ വലിപ്പമുള്ള) ഏതെങ്കിലും ഒരു സ്ഥലത്ത് വീണശേഷം ആ സ്ഥലത്ത് സ്പര്‍ശിക്കുന്നത് വഴി രോഗം പകരുന്ന രീതിയാണ് ഫോമൈറ്റ് ബോണ്‍ ഇന്‍ഫെക്ഷന്‍.
 
ചോദ്യം:കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടോ?
ഉത്തരം: സാധ്യത കുറവാണ്. സാധാരണയായി ഫോമൈറ്റ് ബോണ്‍ രീതിയിലാണ് ( അടുത്ത സമ്പര്‍ക്കം മൂലം) അണുബാധ പകരുന്നതായി കണ്ടുവരുന്നത്.
 
ചോദ്യം: ലോക്ക്‌ഡൌണ്‍ കൊണ്ട് ലക്ഷ്യം വക്കുന്നതെന്താണ്?
ഉത്തരം: ഒരു ശരാശരി മലയാളി ഒരു ദിവസം ഏകദേശം 15 പേരുമായെങ്കിലും സമ്പര്‍ക്കം പുലര്‍ത്താറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോക്ക് ഡൗണ്‍കൊണ്ട് ഈ സമ്പര്‍ക്കം അഞ്ചിന് താഴെയായി കുറക്കുകയും അതുവഴി  രോഗവ്യാപനം പരമാവധി തടയുകയും ചെയ്യുക എന്നതാണ് ലോക്ക് ഡൗണ്‍കൊണ്ട് ലക്ഷ്യം വക്കുന്നത്
 
ചോദ്യം: കൊറോണ വൈറസ് ഏതു തരം വൈറസാണ് ?
ഉത്തരം: കൊറോണ വൈറസ്. ഏറ്റവും നീളമുള്ള ജനിതക ഘടനയുള്ള വൈറസാണ് കൊറോണ വൈറസെന്ന് പഠനങ്ങള്‍ പറയുന്നു.
 
ചോദ്യം: സോപ്പുകൊണ്ടു കൈകഴുകുന്നതിന്റെ പ്രയോജനം എന്താണ് ?
ഉത്തരം: വൈറസിന്റെ പുറം ഭാഗത്തെ കോര്‍ പ്രോട്ടീന്‍ എണ്ണപോലുള്ള വസ്തുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. എണ്ണ കഴുകിക്കളയുന്നതിനു സോപ്പാണ് ഉത്തമം. അതേ തത്വമാണ് കൊറോണ രോഗവ്യാപനം തടയുന്നതില്‍ കൈകഴുകുന്നതിന്റെ പ്രയോജനം.
 
ചോദ്യം: പ്രായമായവരില്‍ രോഗബാധ കൂടുതലാണെന്ന് പറയുന്നതില്‍ വാസ്തവമുണ്ടോ ?
ഉത്തരം:  പ്രായമായവരില്‍ അസുഖം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 35% ഉം 60 വയസ്സിനു മുകളിലാണ്
 
ചോദ്യം: എന്താണു റിവേര്‍സ് കോറന്റൈന്‍ ?
ഉത്തരം: രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരെ കോറന്റൈന്‍ ( സമ്പര്‍ക്ക വിലക്ക്) ചെയ്യുന്നതാണ് റിവേര്‍സ് കോറന്റൈന്‍.
 
ചോദ്യം: മാസ്‌ക് ധരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?
ഉത്തരം: ഉറപ്പായും ഉണ്ട്. പക്ഷേ മാസ്‌ക് ധരിക്കുമ്പോഴും മാറ്റുമ്പോഴും പാലിക്കേണ്ട ശാസ്ത്രീയമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.
 
ചോദ്യം: കുട്ടികളില്‍ രോഗബാധ കുറവാണ് എന്നുപറയുന്നത് ശരിയാണോ?
ഉത്തരം: ഇതിനെ കുറിച്ച് പ്രത്യേകിച്ച് പഠന റിപ്പോര്‍ട്ട് ഒന്നുംതന്നെയില്ല. എന്നാല്‍ ശരീര അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തന ക്ഷമതയും
രോഗങ്ങളോടുള്ള പ്രതിപ്രവര്‍ത്തനവും കാരണം രോഗബാധയെ പ്രതിരോധിക്കാന്‍ കഴിയുന്നുവെന്ന ചിന്ത മാത്രമാണ് ഉള്ളത്.
 
ചോദ്യം: കൊറോണ വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ അസുഖം വരാനുള്ള സാധ്യത കുറവാണോ ?
ഉത്തരം: ആഇഏ വാക്‌സിന്‍ ഒരു പരിധിവരെ ശ്വാസകോശ രോഗങ്ങളെ ചെറുക്കാന്‍ കഴിയും എന്നുള്ള രീതിയില്‍ പഠനങ്ങള്‍ നടന്നുവരുന്നു.
 
ചോദ്യം: ഒരാളില്‍നിന്നും മൂന്നുപേര്‍ക്ക് മാത്രമേ അസുഖം കിട്ടൂവെന്നു പറയുന്നത് ശരിയാണോ ?
ഉത്തരം: പഠനങ്ങള്‍ നോക്കുമ്പോള്‍ ഒരാളില്‍ നിന്നും ഏകദേശം 2.5 മുതല്‍ 3.5 വരെ ആള്‍ക്കാര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതെന്നു കണ്ടിട്ടുള്ളത്. ഉദാഹരണമായി പത്തനംതിട്ടയിലെ രോഗം സ്ഥിരീകരിച്ച മൂന്നു പേരില്‍നിന്നും എട്ടുപേര്‍ക്കാണ് അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
 
ചോദ്യം:  ഉഷ്ണ മേഖല പ്രദേശങ്ങളില്‍ രോഗവ്യാപനം കുറവാണെന്നു പറയുന്നത് ശരിയാണോ ?
ഉത്തരം:  പകര്‍ച്ചവ്യാധികള്‍ ഉഷ്ണ മേഖലയിലും സമശീതോഷ്ണ മേഖലയിലും വരാനുള്ള സാധ്യതയുണ്ട്. സമശീതോഷ്ണ മേഖലയിലാണ് വികസിത രാജ്യങ്ങള്‍ കൂടുതലും സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ യഥാസമയം പരിശോധന നടക്കുകയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും ചെയ്യുന്ന. കൂടാതെ ഈ രാജ്യങ്ങളില്‍ പ്രായധിക്യം ഉള്ളവരുടെ എണ്ണവും കൂടുതലാണ്. ഉദാ. ഇറ്റലി. എന്നാല്‍ ഉഷ്ണമേഖല പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ കൂടുതലും വികസ്വരരാജ്യങ്ങളാണ്. പരിശോധന സംവിധാനങ്ങള്‍ പരിമിതമായ ഇത്തരം രാജ്യങ്ങളില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണവും കുറവാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഉഷ്ണ മേഖല പ്രദേശങ്ങളില്‍ രോഗവ്യാപനം കുറവാണെന്നു പറയുന്നത്.
 
ചോദ്യം: റിവേഴ്‌സ്  കോറന്റൈന്‍ ആര്‍ക്കെല്ലാം ആവശ്യമാണ് ?
ഉത്തരം: വയോജനങ്ങള്‍- 60 വയസ്സിനു മുകളില്‍, രോഗം വന്നാല്‍ സങ്കീര്‍ണതയിലേക്ക് പോകാന്‍ സാധ്യത ഉള്ളവര്‍- ചഇഉ, ക്യാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, കിടപ്പ് രോഗികള്‍ മുതലായവര്‍ക്ക്.
 
ചോദ്യം: ലോക്ക്ഡൗണ്‍ എത്രകാലം തുടരേണ്ടിവരും ?
ഉത്തരം: എത്ര സമയത്തിനകം രോഗവ്യാപനം നില്‍ക്കും എന്നതിനെ കുറിച്ച് പറയാന്‍ കഴിയില്ല. ഈ രോഗത്തിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെയോ അല്ലെങ്കില്‍ സമൂഹത്തിലെ നല്ലൊരു വിഭാഗത്തിനും രോഗാണുബാധയുണ്ടായി ആര്‍ജിത പ്രതിരോധശേഷി ലഭിക്കുന്നതുവരെയോ തുടര്‍ന്നാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയൂ. എന്നാല്‍ ലോക്ക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാല്‍ വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.
 
ചോദ്യം: ചൂടുവെള്ളം കുടിക്കുന്നതിലൂടെ രീ്ശറ രോഗം വരുന്നത് തടയാന്‍ കഴിയുമോ?
ഉത്തരം: ഇതിന് യാതൊരുവിധ ശാസ്ത്രീയ വശങ്ങളുമില്ല. ചൂടുവെള്ളം കുടിക്കുന്നതിലൂടെ വ്യക്തിപരമായി തൊണ്ട വേദന ചുമ എന്നിവയ്ക്ക് തല്‍കാല ആശ്വാസം ലഭിക്കുന്നു എന്നല്ലാതെ രോഗ വ്യാപനം തടയുന്നതിലോ രോഗ പ്രതിരോധത്തിലോ യാതൊരു പങ്കുമില്ല.
 
Content Highlight: Coronavirus facts, myths and information