റോം: നാളുകളായി ഇറ്റലിക്കാര്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളിലാണ്. ഒന്ന് പുറത്തിറങ്ങാനോ പ്രിയപ്പെട്ടവരെ കാണാനോ കഴിയാത്തവിധം കൊറോണ അവരുടെ ജീവിതത്തെ വീട്ടുതടങ്കലിലാക്കിക്കഴിഞ്ഞു. ഏകാന്തതയും വിഷാദവും ഒറ്റപ്പെടലും ഭയവുമെല്ലാം പിടികൂടാന്‍  ഇങ്ങനെ ഒരു സാഹചര്യം ധാരാളമാണ്. നാളുകളായി ഒറ്റപ്പെട്ടുകഴിയുന്ന നഗരമാണ് റോം.

തങ്ങളുടെ മനസിന് ആശ്വാസം പകരാന്‍, ഈ മഹാമാരിയെ തുരത്താന്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് സ്വയം ബോധ്യപ്പെടുത്താന്‍, റോമിലുള്ളവര്‍ ഒരു ഉപായം കണ്ടുപിടിച്ചു. ഒന്നു പാട്ടുപാടുക.. വെറുതെ പാടുകയായിരുന്നില്ല.. മാനത്തോളം മുട്ടുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ എല്ലാ വീടുകളുടെയും ജനാലകള്‍ തുറന്നുവച്ചു.. എന്നിട്ട് തങ്ങളുടെ ബാല്‍ക്കണിക്ക് അരികില്‍ നിന്ന് അവര്‍ ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ഗാനം ആലപിച്ചു.. വോലാരേ... എന്നു തുടങ്ങുന്ന ഗാനം മരണം മണക്കുന്ന ഇറ്റാലിയന്‍ തെരുവുകളില്‍ അലയടിച്ചു..

'വോലാരേ' എന്നാല്‍ പറക്കുകയെന്നാണ് അര്‍ത്ഥം... 

കൊറോണയ്‌ക്കെതിരെ റോം നിവാസികള്‍ സംഗീതം കൊണ്ടൊരു ഫ്‌ളാഷ്‌മോബ്‌ സൃഷ്ടിച്ചു. ദുരന്തങ്ങളില്‍ എങ്ങനെ ആശ്വാസം പകരാമെന്ന് റോം കാണിച്ചുതരുന്നു.

സോഷ്യല്‍ മീഡിയയില്‍ കൊറോണയ്‌ക്കെതിരെയുള്ള ഈ സംഗീത ഫ്‌ളാഷ് മോബ് വൈറലായിക്കഴിഞ്ഞു. 

Content Highlight: Coronavirus: Italy is battling against CoronaVirus By singing