ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ അത് 81 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി കമ്പനി വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് ഇന്ത്യയില്‍തന്നെ വികസിപ്പിച്ച വാക്‌സിനാണിത്. മൂന്നാംഘട്ട പരീക്ഷണം 25,800 പേരിലാണ് നടത്തിയത്. ഇന്ത്യയില്‍ നടത്തിയ ഏറ്റവും വലിയ പരീക്ഷണമാണിത്.

പരീക്ഷണത്തിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതിനുമുന്‍പ് കോവാക്‌സിന് അനുമതി നല്‍കിയത് വിവാദമായിരുന്നു. വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ച ജനുവരി 16-നുതന്നെ ചില കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ നല്‍കിയതിനെതിരേ ആയിരുന്നു പ്രതിഷേധം. ഡല്‍ഹിയില്‍ ചില ഡോക്ടര്‍മാര്‍ കോവാക്‌സിന്‍ കുത്തിവെക്കാന്‍ വിസമ്മതിച്ചു. ചില സംസ്ഥാന സര്‍ക്കാരുകളും കോവാക്‌സിനെതിരേ നിലപാടെടുത്തു. എന്നാല്‍, ഇക്കാര്യത്തിലുള്ള ആശങ്ക ക്രമേണ ഇല്ലാതായി.

മാര്‍ച്ച് ഒന്നിന് വാക്‌സിന്റെ രണ്ടാംഘട്ടം തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവാക്‌സിനാണ് സ്വീകരിച്ചത്.

Content Highlights: COVAXIN is 81 percent effective, Health, Covid Vaccine