തീർച്ചയായും. ഒരു ഡോസ് വാക്സിൻ എടുത്ത നല്ലൊരു ശതമാനം ആളുകൾക്കും പ്രതിരോധം ലഭിക്കാൻ സാധ്യതയുണ്ട്.  ലോകാരോ​ഗ്യസംഘടന പറയുന്നക് വാക്സിനേഷൻ മൂലം അമ്പത് ശതമാനത്തിൽ അധികം ആളുകൾക്ക് പ്രതിരോധശക്തി ലഭിക്കുമെന്ന് തെളിയിച്ചാൽ മാത്രമേ ആ വാക്സിൻ വ്യാപകമായി ഉപയോ​ഗിക്കാൻ അനുമതി നൽകൂ.  ഇപ്പോൾ നിലവിലുള്ള വാക്സിനുകൾ എല്ലാം എഴുപത് ശതമാനത്തിന് മുകളിൽ ഫലപ്രാപ്തിയുള്ളതായാണ് കാണിക്കുന്നത്.

പക്ഷേ, അതിനർഥം ആദ്യത്തെ വാക്സിൻ ഡോസ് എടുക്കുമ്പോൾ ഒരു 40 ശതമാനം ആളുകൾക്ക് പ്രതിരോധശേഷി ലഭിക്കുമെന്നാണ്. ഇത്തരത്തിൽ പ്രതിരോധശേഷി ലഭിക്കുന്ന ആളുകളുടെ ശതമാനം 60 ശതമാനത്തിനും 70 ശതമാനത്തിനും മുകളിലേക്ക് ഉയരുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഡോസ് എടുക്കുന്നതിലൂടെ നല്ലൊരു ശതമാനം ആളുകൾക്കും ഒറ്റ ഡോസിലൂടെ തന്നെ പ്രതിരോധം ലഭിക്കും.

പക്ഷേ, രോ​ഗപ്രതിരോധശേഷി ലഭിച്ചവരുടെ ശതമാനം പകുതിയിലധികം ഉയർത്തുന്നതിന് വേണ്ടിയാണ് രണ്ട് ഡോസ് വാക്സിനും നൽകുന്നത്. ചില വാക്സിനുകൾ ഒറ്റ ഡോസിൽ തന്നെ പകുതിയിലധികം ആളുകൾക്ക് പ്രതിരോധശേഷി നൽകുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം വാക്സിനുകൾക്ക് ഒറ്റ ഡോസ് മതിയാകും. ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിലേക്ക് കൊണ്ടുവരും എന്ന് പറയുന്ന വാക്സിൻ ഇത്തരത്തിലുള്ളതാണ്. ആ വാക്സിൻ ഒറ്റ ഡോസ് മാത്രം മതിയെന്നാണ് കണക്കാക്കുന്നത്. 

(തിരുവനന്തപുരം ​ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അം​ഗവുമാണ് ലേഖകൻ)

Content Highlights: Can those who have taken single dose of vaccine get at least a small immunity, Health, Covid19, Covid Vaccine