കുഞ്ഞ് പാല്‍ കുടിച്ചുകഴിഞ്ഞാല്‍ ഉള്ളില്‍ ഗ്യാസ് നിറയാറുണ്ട്. പാല്‍ കുടിക്കുന്നതിനിടെ വായിലൂടെ വായു കയറിയാണ് ഈ പ്രശ്നമുണ്ടാകുന്നത്. ഇത് പുറത്തുകളഞ്ഞില്ലെങ്കില്‍ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകും. ഇതിനായി പാലുകുടിച്ച ശേഷം കുഞ്ഞിനെ തോളത്തിട്ട് പുറത്ത് തട്ടിക്കൊടുക്കണം. പത്തുമിനിറ്റോളം ഇങ്ങനെ ചെയ്യേണ്ടി വരും. അതോടെ ഉള്ളിലെ ഗ്യാസ് പുറത്തുപോകും.

പാല്‍ കുടിച്ചുകഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ അല്പം പാല്‍ തേട്ടി കളയാറുണ്ട്. ഇത് പതിവാണ്. ഇങ്ങനെ പുറത്തുകളയുന്നതിന്റെ അളവ് കൂടുതലാണെങ്കില്‍ ഡോക്ടറെ കണ്ട് ഉപദേശം തേടണം. ഈ അവസ്ഥ തുടര്‍ന്നാല്‍ കുഞ്ഞിന് വളര്‍ച്ചയുണ്ടാകില്ല. തൂക്കം കുറയാനും സാധ്യതയുണ്ട്. കുഞ്ഞ് മഞ്ഞ നിറത്തില്‍ ഛര്‍ദിക്കുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. വൈകാതെ തന്നെ ഡോക്ടറെ കാണണം.  

പാല്‍ കുടിക്കുമ്പോള്‍ പെട്ടെന്ന് തരിപ്പില്‍ പോയാല്‍

ഇതും പല കുഞ്ഞുങ്ങളിലും കണ്ടുവരാറുള്ളതാണ്. ഈ സമയത്ത് ടെന്‍ഷനടിക്കരുത്. കുഞ്ഞിനെ ഉടന്‍ ചെരിച്ചുകിടത്തി പുറത്ത് തട്ടിക്കൊടുക്കണം. ഈ സമയത്ത് മലര്‍ത്തിക്കിടത്തരുത്. കുഞ്ഞിന് ശ്വാസതടസ്സമുണ്ടാവുകയോ ശരീരത്തിന് നീലനിറമുണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2021, If the baby has gas after drinking milk, Health