ന്തെങ്കിലും കാരണങ്ങളാല്‍ കുഞ്ഞിനെ മുലയൂട്ടാനാവാതെ വരുമ്പോള്‍ പാല്‍ ശേഖരിക്കാന്‍ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കാം.

  • സുഖകരമായി ഉപയോഗിക്കാനാവുന്ന ബ്രെസ്റ്റ്പമ്പ് നോക്കി വാങ്ങണം.
  • ചെറിയ പ്രഷറില്‍ വേണം പമ്പ് ഉപയോഗിച്ചു തുടങ്ങാന്‍.10-20 മിനിറ്റ് ഉപയോഗിക്കാം.
  • ജോലിക്കുപോകുന്ന അമ്മമാരാണെങ്കില്‍ കുഞ്ഞിനെ മുലയൂട്ടി അരമണിക്കൂറെങ്കിലും കഴിഞ്ഞാല്‍ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കാം.
  • കുഞ്ഞ് പാല്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സ്തനത്തില്‍ ആവശ്യമെങ്കില്‍ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കാം.
  • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നതിനിടെ വേദന അനുഭവപ്പെട്ടാല്‍ ഉപയോഗം വേഗം നിര്‍ത്തണം. കുറച്ചു സമയത്തിന് ശേഷം വീണ്ടും ഉപയോഗിക്കാം.
  • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുമ്പോള്‍ ആ സ്തനം അല്പം തടവിക്കൊടുക്കുന്നത് സ്തനത്തില്‍ നിന്ന് പാല്‍ ഇറങ്ങാന്‍ സഹായകരമാവും.
  • കൃത്യമായ ഇടവേളകളില്‍ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാല്‍ ശേഖരിക്കാം.
  • അസുഖമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ കുഞ്ഞിന് പാല്‍ കുടിക്കാനാവാത്ത അവസ്ഥയുണ്ടായാല്‍ സ്തനത്തില്‍ പാല്‍ കെട്ടിക്കിടന്ന് സ്തനവീക്കം ഉണ്ടാവാതെ നോക്കാനും ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
  • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നതു മൂലമോ അല്ലാതെയോ സ്തനവീക്കം പോലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ വൈകാതെ ഡോക്ടറുടെ ഉപദേശം തേടണം.  

ബ്രെസ്റ്റ് പമ്പ് ചെയ്ത പാല്‍ ഫ്രിഡ്ജില്‍ വെക്കാമോ

ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിച്ച പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. പാല്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കണം. കഴുകി വൃത്തിയാക്കിയ കുപ്പിയായിരിക്കണം പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കേണ്ടത്. പാല്‍ നിറച്ചശേഷം കുപ്പി നന്നായി അടച്ചുവെക്കണം. പന്ത്രണ്ട് മണിക്കൂറിനകം ഈ പാല്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

അമ്മ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കനുസരിച്ച് പാലിന്റെ നിറത്തില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം. തണുപ്പിക്കുന്ന പാലിന്റെ കൊഴുപ്പ് മുകളില്‍ പൊങ്ങി നില്‍ക്കാം. അതില്‍ കുഴപ്പമില്ല. മുലയൂട്ടുന്ന കാലത്ത് ഏത് മരുന്ന് കഴിക്കുമ്പോഴും സ്ഥിരം കാണുന്ന ഡോക്ടറെ കണ്ട് അഭിപ്രായം തേടണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുലയൂട്ടല്‍ കാലത്ത് മരുന്നുകള്‍ കഴിക്കാവൂ.ഏതെങ്കിലും മരുന്ന് നേരത്തെ കഴിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തി എത്രനാള്‍ കഴിഞ്ഞാണ് മുലയൂട്ടല്‍ പുനരാരംഭിക്കാനാവുക എന്നെല്ലാമുള്ള കാര്യങ്ങള്‍ ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2021, how to use breast pump, Health