റുമാസം മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണെങ്കിലും ജോലിക്ക് പോകുന്ന അമ്മമാരെ സംബന്ധിച്ച് പ്രസവാവധി ഒരു പ്രശ്നമാവാറുണ്ട്. ഇതിനൊരു പരിഹാരം പാല്‍ പിഴിഞ്ഞെടുത്ത് വെക്കല്‍ ആണ്. സാധാരണ താപനിലയില്‍ എട്ടു മണിക്കൂര്‍ വരെയൊക്കെ മുലപ്പാല്‍ കേടുകൂടാതെയിരിക്കും. ഫ്രിഡ്ജില്‍ ഫ്രീസറിന് പുറത്ത് ഒരു ദിവസം വരെ കേടുകൂടാതെയിരിക്കും. ഫ്രീസറിലാണെങ്കില്‍ മൂന്നുമാസത്തോളം കേടുവരാതെയിരിക്കും. പിഴിഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് സ്തനങ്ങളില്‍ നിന്നും പാല്‍ എടുക്കാം.

ഫ്രിഡ്ജില്‍ വെച്ച പാലാണെങ്കില്‍ അത് തണുപ്പ് മാറിയ ശേഷമേ കുഞ്ഞിന് കൊടുക്കാവൂ. സാധാരണ താപനിലയില്‍ എത്തിക്കാനായി പാല്‍ അടുപ്പില്‍ വെച്ച് ചൂടാക്കരുത്. പകരം ചൂടുവെള്ളം നിറച്ച ഒരു പാത്രത്തിലേക്ക് മറ്റൊരു ചെറിയ പാത്രത്തില്‍ പാല്‍ ഒഴിച്ച് ഇറക്കിവെക്കണം. ഇങ്ങനെ തണുപ്പ് വിട്ട ശേഷം കുഞ്ഞിന് പാല്‍ നല്‍കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2021, How should working mothers breastfeed, Health