ത്ര തവണ കൊടുക്കണം എന്ന കണക്കില്ല. സമയം നോക്കിയുമല്ല കൊടുക്കേണ്ടത്. കുഞ്ഞിന് വിശക്കുമ്പോഴെല്ലാം പാല്‍ കൊടുക്കണം. ഡിമാന്‍ഡ് ഫീഡിങ് എന്നാണിതിനെ പറയുന്നത്. കുഞ്ഞിന് മൂന്നുമണിക്കൂറില്‍ ഒരു തവണയെങ്കിലും പാല്‍ കൊടുക്കണം. അല്ലെങ്കില്‍ രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞുപോകാനിടയുണ്ട്.

ഓരോ വശത്തും എത്രസമയം മുലയൂട്ടണം?

ഒരു സ്തനത്തില്‍ നിന്നു തന്നെ 20-25 മിനിറ്റ് നേരം കുടിപ്പിക്കണം. കാരണം ആദ്യത്തെ കുറച്ചുസമയം വരുന്ന ഫോര്‍മില്‍ക്ക് എന്ന പാല്‍ വളരെ കട്ടി കുറഞ്ഞതാണ്. കുഞ്ഞിന്റെ ദാഹം മാറ്റാനുള്ള തരത്തിലുള്ളതാണ് അത്. അതിന് ശേഷമാണ് ഹിന്‍ഡ് മില്‍ക്ക് എന്ന കൊഴുത്ത പാല്‍ വരുന്നത്. ആ പാല്‍ കുടിച്ചാലേ കുഞ്ഞിന് വിശപ്പ് മാറൂ. വളരാനും തൂക്കം വെക്കാനും സാധിക്കൂ. രണ്ട് സ്തനങ്ങളില്‍ നിന്നും മാറിമാറി കൊടുത്താല്‍ കുഞ്ഞിന് ഹോര്‍മില്‍ക്ക് മാത്രമേ കിട്ടൂ. അതുകൊണ്ട് ദാഹം മാത്രമേ മാറൂ. വിശപ്പ് മാറില്ല. തൂക്കവും കൂടില്ല. അതിനാല്‍ ഒരു സ്തനത്തില്‍ നിന്നുള്ള പാല്‍ മുഴുവന്‍ കുടിപ്പിച്ച ശേഷമേ അടുത്തത് കുടിപ്പിക്കാവൂ.

എത്രകാലം മുലയൂട്ടണം?

ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. എക്സ്‌ക്ലുസീവ് ബ്രെസ്റ്റ്ഫീഡിങ് എന്നാണിതിനെ പറയുന്നത്. നാലു മാസം കഴിഞ്ഞാലേ മറ്റ് ഭക്ഷണങ്ങള്‍ ദഹിക്കാനുള്ള കഴിവ് കുഞ്ഞിന് ഉണ്ടാവുകയുള്ളൂ. ആറുമാസമെത്തുമ്പോഴേ അത് കൃത്യമാവുകയുള്ളൂ. അതിനാല്‍ ആറുമാസം കഴിഞ്ഞശേഷം കട്ടിയുള്ള ഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങാം.

രണ്ടുവയസ്സുവരെയെങ്കിലും മുലയൂട്ടണം. ഇതിനിടയിലും കട്ടിയുള്ള ആഹാരങ്ങള്‍ കഴിപ്പിക്കണം. പതുക്കെ പതുക്കെ അതിന്റെ അളവ് കൂട്ടിക്കൊണ്ടുവരണം. എന്നാലേ കുഞ്ഞിന് നല്ല വളര്‍ച്ചയുണ്ടാവൂ.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2021, How often should the baby be given milk, Health