ക്‌സ്റേ ഉപയോഗിച്ചുള്ള ടെസ്റ്റ് ആണിത്. സാധാരണ എല്ലുകള്‍ പൊട്ടിയോ എന്ന് നോക്കുന്ന എക്‌സ്റേ ടെസ്റ്റ് പോലെ തന്നെയാണ് ഈ ടെസ്റ്റും. സ്തനങ്ങള്‍ മെഷീനിന്റെ ഇടയില്‍ അമര്‍ത്തിവെച്ചിട്ടാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. പരിശോധനാഫലം ഓങ്കോളജി, സര്‍ജറി, റേഡിയോളജി തുടങ്ങിയ ഏതെങ്കിലും വിഭാഗത്തിലെ ഡോക്ടര്‍മാര്‍ വിലയിരുത്തും. ഇതില്‍ എന്തെങ്കിലും പ്രശ്‌നം കണ്ടാല്‍ പിന്നീട് ഡയഗനോസ്റ്റിക് മാമോഗ്രാഫി, മറ്റു സ്‌കാനുകള്‍, ബയോപ്‌സി തുടങ്ങിയവ ചെയ്തു രോഗനിര്‍ണയം നടത്തേണ്ടി വരും.

 സ്‌ക്രീനിങ് ടെസ്റ്റുകളില്‍ സംശയം ഉണ്ട് എന്നതിന് രോഗം ഉണ്ട് എന്നര്‍ഥമില്ല. പിന്നീട് ഉള്ള ടെസ്റ്റുകള്‍ കൂടി കഴിഞ്ഞാലേ രോഗം ഉറപ്പിക്കാനാകൂ. സാധാരണ എല്ലു പൊട്ടിയോ എന്ന് നോക്കുന്ന എക്‌സ്റേ യേക്കാള്‍ ചെറിയ ഡോസില്‍ ഉള്ള റേഡിയേഷന്‍ ആണ് സ്‌ക്രീനിങ് മാമോഗ്രാഫിയില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് റേഡിയേഷന്റെ അപകട സാധ്യത താരതമ്യേന കുറവാണ്. സ്‌ക്രീനിങ്ങിനായും രോഗനിര്‍ണയത്തിനും മാമോഗ്രാഫി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത സ്ത്രീകളില്‍ സ്‌ക്രീനിങ്ങിനായി മാത്രം ഉപയോഗിക്കുന്ന സ്‌കാന്‍ പ്രധാനമായും മാമോഗ്രാം ആണെന്ന് പറയാം.

വിവരങ്ങള്‍ക്ക് കടപ്പാട് - ഡോ. ജിമ്മി മാത്യു, പ്രൊഫസര്‍, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം, അമൃത ഇന്‍സ്റ്റിറ്റി്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്.