സ്തനാർബുദത്തിനുള്ള സാധ്യത ഓരോ സ്ത്രീകളിലും വ്യത്യസ്തമാണെന്നിരിക്കെ സ്തനാര്‍ബുദത്തെപ്പറ്റിയും ഇതിന്റെ കാരണങ്ങളെപ്പറ്റിയും വലിയ രീതിയിലുള്ള തെറ്റിദ്ധാരണകളാണ് പരക്കുന്നത്. സ്ത്രീകളുടെ സ്തന വലിപ്പം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് പലരുടേയും സംശയം. 

സ്ത്രീകളുടെ സ്തനങ്ങളുടെ വലിപ്പവും സ്തനാർബുദത്തിന് കാരണമാകുന്നില്ല. എന്നാൽ ജീവിത ശൈലിയിലുണ്ടാകുന്ന വ്യത്യാസങ്ങളും അതിലൂടെ ഉണ്ടാകുന്ന പൊണ്ണത്തടിയും സ്തനാർബുദത്തിന് കാരണമാകുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. സാധാരണയായി പൊണ്ണത്തടിയുള്ള സ്ത്രീകള്‍ക്ക് മെലിഞ്ഞ സ്ത്രീകളെക്കാള്‍ സ്തനവലിപ്പവും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ സ്തനവലിപ്പമുള്ള സ്ത്രീകൾക്ക് രോഗസാധ്യത കൂടുതലാണെന്ന തെറ്റിദ്ധാരണയുണ്ടാകുന്നു. എന്നാൽ സ്തനങ്ങളുടെ വലിപ്പത്തെക്കാള്‍ ശരീര ഭാരമാണ് സ്തനാര്‍ബുദത്തിന് കാരണമാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നത്. 

പൊണ്ണത്തടി കൂടാതെ പാരമ്പര്യ ഘടകവും, മദ്യപാനം, പുകയില എന്നിവയുടെ അമിത ഉപയോഗവും സ്തനാർബുദത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു.