മാതൃത്വം സ്ത്രീകളുടെ ഏറ്റവും മനോഹരമായ അവസ്ഥയാണ്. എന്നാല്‍ വിവാഹശേഷം വരുന്ന അപ്രതീക്ഷിതമായി ചില രോഗങ്ങള്‍ സ്ത്രീകളുടെ ഈ സ്വപ്നത്തെ തകര്‍ത്തേക്കാം. അങ്ങനെയൊന്നായാണ് ചിലരെങ്കിലും സ്തനാർബുദത്തെ കാണുന്നത്. ഇൗ സ്തനാര്‍ബുദത്തോട് പൊരുതി ഒരു പൊന്നോമനയേ സ്വന്തമാക്കിയതിന്റെ കഥ പറയുകയാണ് മെഗന്‍ എന്ന് 29 കാരി.

അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ മെഗന്റെ കുടുംബത്തില്‍ ആര്‍ക്കും  കാന്‍സര്‍ രോഗം ഉണ്ടായിരുന്നില്ല. 25-ാം വയസില്‍ അപ്രതീക്ഷിതമായാണ് മെഗന് സ്തനാർബുദം സ്ഥിരീകരിച്ചത്. ഒരു മുഴയുടെ അസ്വസ്ഥതപ്പെടുത്തുന്ന വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആ നിമിഷം തന്റെ കാല്‍പ്പാദത്തിലെ മണ്ണു ചോര്‍ന്നുപോകുന്ന പോലെ തോന്നി എന്നു മെഗന്‍ പറയുന്നു. 

ആദ്യം മരിക്കാനാണ് തോന്നിയത്. എന്നാല്‍ ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ ഇന്ന് ഈ രോഗത്തില്‍ നിന്ന് പുറത്തുവരാനുള്ള സഹായങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഞാൻ ഇതുവരെയും ഒരു കുഞ്ഞിന് ജന്മം നല്‍കിയില്ലെന്നത് എന്നെ അങ്ങേയറ്റം സങ്കടപ്പെടുത്തി-മേഗൻ പറഞ്ഞു. മരുന്നുകള്‍ കഴിക്കുന്നതിനാല്‍ രോഗം തിരിച്ചുവരാനുള്ള സാധ്യത കുറഞ്ഞിരുന്നു. എങ്കിൽപ്പോലും  വീണ്ടും രോഗം വരാനുള്ള സാധ്യത 40 ശതമാനമാണെന്ന് മെഗനോട് ഡോക്ടര്‍മാര്‍ പറഞ്ഞു. എത്ര പ്രതികൂല സാഹചര്യങ്ങളെ നേരിട്ടിട്ടായാലും ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന ആഗ്രഹം അവള്‍ക്ക് അടക്കാന്‍ പറ്റുന്നതായിരുന്നില്ല. ഇത്രയും വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കണ്ട എന്ന ഡോക്ടര്‍മാരുടെ ഉപദേശം മെഗന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ അവളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കി. 

Cancer survivor who risked disease returning to try for a baby

രോഗം തിരിച്ചുവരിക എന്ന വലിയ വെല്ലുവിളി മുമ്പില്‍ നില്‍ക്കുമ്പോഴും അമ്മയാകുക എന്നത് മെഗന്‍ എടുത്ത ഏറ്റവും പോസ്റ്റിവായ തീരുമാനമായിരുന്നു. ഗര്‍ഭധാരണത്തിനായി മെഗന്റെ ഏഴ് അണ്ഡങ്ങളായിരുന്നു ശീതികരിച്ച് സൂക്ഷിച്ചത്. കീമോതെറാപ്പി പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കുമെന്ന കാരണത്താലായിരുന്നു ഇത്. ഒടുവില്‍ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് മെഗന്‍  പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തനിക്കും ഭര്‍ത്താവിനും കരയാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മെഗന്‍ പറയുന്നു.

ഞങ്ങള്‍ കരയുകയായിരുന്നു. കാരണം അവള്‍ ഒരു അത്ഭുതശിശുവാണ്. കുഞ്ഞു വാവയുടെ ജനനശേഷം അവർ അവൾക്ക് ചികിത്സിച്ച കാന്‍സര്‍ രോഗവിദഗ്ധയുടെ പേരുമിട്ടു. 'കേദ്ര ജാനി'. കാന്‍സര്‍ ബാധിതയായാലും ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞു എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മെഗന്‍ പറഞ്ഞു.