സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറാണു സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കിയാല്‍ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ കഴിയും. എന്നാല്‍ വൈകുന്നതനുസരിച്ച് അപകടസാധ്യത കൂടുതലാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും 21 ലക്ഷം സ്ത്രീകള്‍ സ്തനാര്‍ബുദ ബാധിതരാവുന്നു. അതുപോലെ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരണപ്പെടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് സ്തനാര്‍ബുദമാണ്. 2018 ല്‍ 627,000 സ്ത്രീകള്‍ സ്തനാര്‍ബുദത്തെ തുടര്‍ന്ന മരണമടഞ്ഞു. ഇത് കാന്‍സര്‍ മൂലം മരണപ്പെടുന്ന മുഴുവന്‍  സ്ത്രീകളില്‍ 15 ശതമാനത്തോളം വരും. 

30 വയസുമുതലുള്ള സ്ത്രീകള്‍ സ്തനാര്‍ബുദം മൂലം മരിക്കുന്നുണ്ട്. വികസിതരാജ്യങ്ങളില്‍ ബ്രസ്റ്റ് കാന്‍സര്‍ ബാധിതരുടെ എണ്ണം താരതമ്യേന കൂടുതലാണ്. തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഈ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. സ്‌ക്രീനിങ്ങിന് വിധേയമാകുക, സ്വയം പരിശോധന ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്തനാര്‍ബുദത്തെ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍ ബഹുഭൂരിപക്ഷം സ്ത്രീകളും തങ്ങളുടെ രോഗാവസ്ഥ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കുമെന്നത് മരണനിരക്ക് വര്‍ധിപ്പിക്കുന്നു.

content highlight: Breast cancer death rate