കാന്‍സറുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അതില്‍ ഒന്നാണു സ്‌പ്രേ, ഡിയോഡറന്റ്  എന്നിവ ക്ഷൗരം ചെയ്ത കക്ഷത്തില്‍ ഉപയോഗിക്കുന്നത് സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന തരത്തിലുള്ളത്. പലര്‍ക്കും കക്ഷത്തില്‍ സ്‌പ്രെയടിച്ചാല്‍ കാന്‍സര്‍ വന്നേക്കുമെന്നും ഡിയോഡറെന്റുകളുടെ ഉപയോഗം അപകടമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. സ്‌പ്രെ, പെര്‍ഫ്യൂമുകള്‍, സെന്റുകള്‍ തുടങ്ങിയവ കാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ ഒന്നും ഇല്ല. 

ആരോഗ്യപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത വിരളമാണ്. വിയര്‍പ്പിന്റെ മണവും അളവും കുറക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്പന്നമാണ് ഡിയോഡറന്റ്. ഇത് ക്ഷൗരം ചെയ്തതോ അല്ലാത്തതോ ആയ കക്ഷത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നേരിട്ട് ഉപയോഗിക്കുന്നു. അലുമിനിയം അടങ്ങുന്ന ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഇതിലെ അലുമിനിയം വിയര്‍പ്പുഗ്രന്ധികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് വിയര്‍പ്പിന്റെ അളവ് കുറയ്ക്കുന്നു. ഇവ ശരീരത്തിനുള്ളിലേയ്ക്ക് ആഗീരണം ചെയ്യപ്പെടാത്തതു കൊണ്ട് അര്‍ബുദ സാധ്യത ഇല്ലെന്നു പഠനങ്ങള്‍ പറയുന്നു. 

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ.ഫിന്‍സ്. എം. ഫിലിപ്പ്,
ഡോ. നീതു.എ.പി
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം

ആരോഗ്യമാസിയില്‍ പ്രസിദ്ധീകരിച്ചത്

content highlights: breast cancer awareness month