സ്തനങ്ങളുടെ ആകൃതിയും ഭംഗിയും നിലനിര്‍ത്താന്‍ വ്യത്യസ്തതരം ബ്രാകള്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ വര്‍ധിച്ചു വരുന്ന സ്തനാര്‍ബുദത്തിന് കാരണമായി പലപ്പോഴും പറയുന്നത് ബ്രായും അതിന്റെ തെരഞ്ഞെടുപ്പുമാണ്. 

എന്നാല്‍ ധരിക്കുന്ന ബ്രായും സ്തനാര്‍ബുദവുമായി ബന്ധമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രാ യുടെ ഉപയോഗം ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കുന്നത്. പല പഠനങ്ങളിൽ സ്തനാർബുദത്തിന് കാരണമായി പറയുന്നത് അമിതമായ പുകയില, മദ്യപാനം എന്നിവയുടെ ഉപയോഗമാണ്. സ്തനങ്ങള്‍ക്ക് പുറത്ത് ധരിക്കുന്ന ബ്രാ സ്താര്‍ബുദത്തിന് കാരണമാകുന്നില്ല. ഇറുകിയ ബ്രാ രക്തചംക്രമണം കുറയുന്നതിന് കാരണമാകുകയോ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

എന്നാല്‍ തെരഞ്ഞെടുക്കുന്നത് ശരീരത്തിന് യോജിച്ച രീതിയിലുള്ള ബ്രാ അല്ലെങ്കില്‍ അലര്‍ജി, നിറവ്യത്യാസമുണ്ടാവുക, സ്തനങ്ങള്‍ക്ക് വേദന, അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.