2016 ലെ സ്തനാര്‍ബുദ ബോധവത്ക്കരണ മാസത്തിലെ അവസാനദിവസങ്ങളിലായിരുന്നു അത്. ഞാന്‍ എന്റെ സ്തനങ്ങളില്‍ ഒരു തടിപ്പ്കണ്ടെത്തി. സിമിയോണ്‍ സ്‌കൂള്‍ട്ട്‌സ് സ്തനാര്‍ബുദത്തെ അതിജീവിച്ച തന്റെ കഥ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ. തടിപ്പു കണ്ടെത്തിയപ്പോഴായിരുന്നു താന്‍ ഇതുവരെ സ്തനങ്ങളില്‍ സ്വയം പരിശോധന ചെയ്തിട്ടില്ലല്ലോ എന്നു ചിന്തിച്ചത്. ആ സമയം ഞാന്‍ എന്റെ മകളെ ഗര്‍ഭത്തില്‍ വഹിക്കുന്നതിന്റെ മൂന്നാം മാസമായിരുന്നു. സ്തനങ്ങളിലെ ആ തടിപ്പ് എന്നെ വല്ലാതെ ഭയെപ്പടുത്തി. അടുത്തദിവസം തന്നെ ഗൈനക്കോളജിസ്റ്റിനെ ഈ വിവരമറിയിച്ചു. വിവരമറിഞ്ഞ ഡോക്ടര്‍ക്കും ആശങ്കയായി. ഒടുവില്‍ നീഡില്‍ ബയോപ്‌സി ചെയ്യാമെന്ന് തീരുമാനത്തില്‍ ഡോക്ടര്‍ എത്തി.

ബയോപ്‌സി എടുത്തു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡോക്ടറില്‍ നിന്ന് സിമോണു ഫോണ്‍ വന്നു. ഡോക്ടര്‍ക്കു പറയാനുണ്ടായിരുന്നതു സന്തോഷവാര്‍ത്തയായിരുന്നു. അതേ പേടിക്കാനൊന്നുമില്ല. ആ തടിപ്പ് അപകടകാരിയല്ല. അങ്ങനെ ഒമ്പതുമാസങ്ങള്‍ക്കു ശേഷം സിമോണ്‍ തികച്ചും സുരക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കി. പ്രസവകാലത്തു പകുതി സമയവും ജനിക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടിയും ബാക്കിപകുതി സ്തനത്തില്‍ കണ്ടെത്തിയ തടിപ്പുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കു വേണ്ടിയുമായിരുന്നു സിമോണ്‍ ചെലവഴിച്ചത്. എന്നാല്‍ പിന്നീടു വന്നതൊന്നും സന്തോഷം തരുന്ന വാര്‍ത്തകളായിരുന്നില്ല. കുഞ്ഞുജനിച്ച ശേഷം ആശുപത്രി കിടക്കയില്‍ വച്ചു സിമോണ്‍ തനിക്കു സ്തനാര്‍ബുദമാണെന്നു തിരിച്ചറിഞ്ഞു. 

'Chemotherapy is scary but I got through it'

കുഞ്ഞിനു മൂന്ന് ആഴ്ചയായപ്പോള്‍ മുതല്‍ സിമോണ്‍ കീമോ ചെയ്തു തുടങ്ങുകയായിരുന്നു. കുഞ്ഞുജനിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഒരുപാട് ദിവസങ്ങള്‍ കുഞ്ഞുമകളുടെ അടുത്തുനിന്നു സിമോണു മാറിനില്‍ക്കേണ്ടി വന്നു. എന്നാല്‍ കടന്നു പോകേണ്ടി വന്ന് അവസ്ഥകളെയെല്ലാം ഞാന്‍ അംഗീകരിച്ചു. കൂടുതല്‍ സമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നതുകൊണ്ടു തന്നെ സിമോണിനു കുഞ്ഞിന്റെ ആവശ്യങ്ങള്‍ വേണ്ട വിധം നടത്തി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവസരം കിട്ടുമ്പോള്‍ അവള്‍ക്കു തന്നെയായിരുന്നു ഏറ്റവും പ്രാധാന്യം. കടന്നുപോയതില്‍ ഏറ്റവും കഠിനമായ സമയം കീമോതെറാപ്പിയുടേതായിരുന്നു എന്നു സിമോണ്‍ ഓര്‍ക്കുന്നു. അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒരു കാലഘട്ടമായിരുന്നു അത്. 

ചികിത്സ നല്‍കിയ ഓങ്കോളജി ഡിപ്പര്‍ട്ട്ന്റിലെ എല്ലാവരും അങ്ങേയറ്റം പിന്തുണയാണ് സിമോണിന് നല്‍കിയത്. ആറുമാസവും പൂര്‍ണ്ണമായി അവരുടെ മാര്‍ഗനിര്‍ദേശത്തിലാണ് മുന്നോട്ടു പോയത്. ഏകദേശം ജൂണ്‍ മാസത്തോടെ 33-മത്തെ റേഡിയേഷനും പൂര്‍ത്തിയാക്കി. അതേ ഞാന്‍ വളരെയധികം ക്ഷീണിതയായിരുന്നു. അഞ്ചുവയസില്‍ താഴെയുള്ള രണ്ടുകുട്ടികളുടെ അമ്മയെന്നനിലയില്‍ കാന്‍സര്‍ ചികിത്സയ്ക്കു വിധയമാകുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ആ സമയങ്ങളില്‍ ഭര്‍ത്താവും ബന്ധുക്കളും പരിപൂര്‍ണ്ണപിന്തുണയാണു നല്‍കിയത്. ചില സാഹചര്യങ്ങളില്‍ അപരിചിതര്‍ പോലും പൂര്‍ണ്ണ പിന്തുണ നല്‍കി. അതൊക്കെ കണ്ണു നിറച്ചിട്ടുണ്ട്. കഴിഞ്ഞുപോയ ആ കാലം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. കാന്‍സറിനെ അതിജീവിച്ചശേഷം പഴയതിലും ഇരട്ടി താന്‍ ശക്തയായി എന്ന് അഭിമാനത്തോടെ സിമോണ്‍ പറയുന്നു.

content highlight: 'Chemotherapy is scary but I got through it'