ര്‍മരോഗങ്ങള്‍ ഏറ്റവുമധികം കണ്ടുവരുന്ന സമയമാണ് വേനല്‍ക്കാലം. കരുതല്‍ അല്‍പം കൂടിയില്ലെങ്കില്‍ വേനല്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍

  • മുഖക്കുരുവാണ് ചെറുപ്പക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതുതടയാന്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം
  • കനത്ത ചൂടുകാരണം ത്വക്ക് വരളാനും കറുക്കാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകളും കഴിക്കണം
  • മറ്റൊരു പ്രശ്‌നമാണ് ചൂടുകുരു. വിയര്‍പ്പ് കൂടുതല്‍ തങ്ങിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലായി ചൂടുകുരു കാണുന്നത്. നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക. നാളികേരവെള്ളത്തില്‍ തുണി മുക്കി തുടയ്ക്കുന്നതും ചുടുകുരു കുറയ്ക്കാന്‍ സഹായിക്കും. കുരു കൂടുകയാണെങ്കില്‍ ചികിത്സ തേടണം 
  • ദിവസവും  കുറഞ്ഞത് രണ്ട് തവണയെങ്കിലും തണുത്തവെള്ളത്തില്‍ കുളിക്കണം. ചര്‍മ്മത്തിലടങ്ങിയ പൊടിയും അഴുക്കും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 
  • എ.സി.യുടെ ഉപയോഗം ചര്‍മം വരണ്ടതാക്കും. എ.സി. മുറിക്കുള്ളില്‍ ഇരിക്കുമ്പോള്‍ ഇടക്കിടെ വെള്ളം കുടിക്കുക.
  • ചൂടിനെ ആഗിരണം ചെയ്യുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. വെയിലേല്‍ക്കുന്ന ഭാഗം കരുവാളിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ശരീരഭാഗങ്ങള്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം.