ചൂടുകാലമാണ്..തോന്നുന്നത് വാരിക്കഴിക്കുക എന്നതിലുപരി ശരീരത്തിന്റെ ആവശ്യങ്ങളറിഞ്ഞ് കഴിക്കുന്നതാണ് ഉത്തമം. വേനലില്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ ഇതാ..

 • ചൂടുള്ള കാലാവസ്ഥയില്‍ ദഹനരസങ്ങളുടെ ഉത്പാദനം കുറവായിരിക്കുമെന്നതിനാല്‍ അമിതഭക്ഷണം വേണ്ട
 • എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം കഴിക്കണം
 • എരിവ്, ഉപ്പ്, പുളി എന്നിവ കുറച്ച് ഉപയോഗിക്കണം
 • വെള്ളരി, തണ്ണിമത്തന്‍, മുന്തിരി, ഓറഞ്ച്, കക്കിരി, കാരറ്റ് തുടങ്ങിയ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.
 • ചുവന്ന മുളകിന് പകരം പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
 • മാംസം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, തൈര്, അച്ചാര്‍, പപ്പടം, മസാല എന്നിവ കുറയ്ക്കണം. 
 • ബിയര്‍ ഉള്‍പ്പെടെ മദ്യം ഒഴിവാക്കണം
 • ഐസ്‌ക്രീമും ഐസ് വെള്ളവും വേണ്ട ആദ്യം തണുപ്പ് നല്‍കുമെങ്കിലും പിന്നീട് ഇവ ഉഷ്ണമുണ്ടാക്കും
 • കരിക്കിന്‍ വെള്ളം, മുന്തിരി ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ബാര്‍ലി വെള്ളം, ഉപ്പ് ചേര്‍ത്ത കഞ്ഞിവെള്ളം എന്നിവ കുടിക്കുക
 • രാമച്ചം, പതിമുഖം എന്നിവയിട്ട് വെന്ത വെള്ളം കുടിക്കുക
 • മോര്, സംഭാരം, ലസ്സി, മല്ലിയിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം, നറുനീണ്ടി നീര് ചതച്ച് ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളം, കരിമ്പിന്‍ നീര്, ഇഞ്ചി നീര് ചേര്‍ത്തതും നാരങ്ങാവെള്ളം ചേര്‍ത്തതും ധാരാളം കുടിക്കാം.