ചൂടാണ്..എത്ര വെള്ളം കുടിച്ചാലും അത് അധികമാവില്ല. കൊടും ചൂട് ശരീരത്തെ തളര്‍ത്തിതിരിക്കാന്‍ പരീക്ഷിച്ചു നോക്കാവുന്ന ചില സമ്മര്‍ കൂള്‍ ഡ്രിങ്ക്സ് ഇതാ..

കരിക്കിന്‍ സര്‍ബത്ത് 
ആവശ്യമുള്ള സാധനങ്ങള്‍ 
ഇളംകരിക്ക് ചെറുതായി മുറിച്ചത്- 1 കപ്പ് 
കരിക്കിന്‍ വെള്ളം- 2 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
പാല്‍ -1 കപ്പ്
തയ്യാറാക്കുന്ന വിധം:
കരിക്ക് കരിക്കിന്‍ വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി  അരയ്ക്കുക. ഇതില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് കലക്കി അരിച്ചെടുക്കുക. കട്ടിയാവുകയാണെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം. തണുപ്പിച്ച് ഉപയോഗിക്കുക.

ലസ്സി 
ആവശ്യമുള്ള സാധനങ്ങള്‍ 
പുളിക്കാത്ത തൈര്- 1 കപ്പ്വെള്ളം- 2 കപ്പ്
പഞ്ചസാര - ആവശ്യത്തിന് ജാതിക്ക- പൊടിച്ചത്
തയ്യാറാക്കുന്ന വിധം:
തൈരില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ജാതിക്ക പൊടിച്ചതും ചേര്‍ത്ത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

കറ്റാര്‍വാഴ ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍:കറ്റാര്‍വാഴ തണ്ട്,  ഇല- 3 എണ്ണം
പഞ്ചസാര-ആവശ്യത്തിന്
തണുത്തപാല്‍- 1 ഗ്‌ളാസ്
തയ്യാറാക്കുന്ന വിധം:
കറ്റാര്‍ വാഴയിലയുടെ പച്ച നിറമുള്ള ഭാഗം കളഞ്ഞ് അതിന്റെ പള്‍പ്പ് എടുത്ത് പാലും പഞ്ചസാരയും കൂടി മിക്‌സിയില്‍ നന്നായി അടിച്ച് ഉപയോഗിക്കാം. നല്ല ഇളനീര്‍ ജ്യൂസ് പോലിരിക്കും. ദിവസവും രാവിലെ ഒരു ഗ്‌ളാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിയില്‍ കറ്റാര്‍വാഴ ചെടി കിട്ടും. നമുക്ക് വീട്ടില്‍ ചട്ടിയില്‍ വളര്‍ത്താം.

നെല്ലിക്ക ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍: നെല്ലിക്ക -എട്ട്
ചെറുനാരങ്ങ -രണ്ട്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ഉപ്പ്- ആവശ്യത്തിന്
വെള്ളം -മൂന്ന്കപ്പ്
തയ്യാറാക്കുന്നവിധം
നെല്ലിക്ക കുരുകളഞ്ഞ് ചെറു കഷ്ണങ്ങളാക്കുക. ഇഞ്ചി ചെറുതായി മുറിക്കുക. നാരങ്ങാ പിഴിഞ്ഞുചേര്‍ക്കുക.  ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ബാക്കി വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് അരിച്ച് ഗ്‌ളാസുകളില്‍ പകരാം.

സ്‌ട്രോബറി വിത്ത് കോക്കനട്ട്
ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങാപ്പാല്‍ - ഒരു കപ്പ്
സ്ട്രോബറി - പത്തെണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
ഇഞ്ചി - ഒരു ചെറിയ കഷണം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്‌സിയിലിട്ട് അടിച്ചെടുക്കുക. ഗ്ലാസില്‍ ഐസ് ക്യൂബ് ഇട്ട ശേഷം ജ്യൂസ് അതിനുമുകളിലൊഴിച്ച് വിളമ്പാം.