നാധിപത്യത്തിന്റെ ഉത്സവം' കൊണ്ടാടാന്‍ തലങ്ങും വിലങ്ങും ഓടിനടക്കുന്നവര്‍ ശ്രദ്ധിക്കുക; 'പുറത്ത് പൊള്ളുന്ന ചൂടാണ്, ശരീരം നോക്കിക്കോണം. അല്ലെങ്കില്‍ കാര്യം കുഴപ്പമാകും'

പ്രചാരണച്ചൂടിനെക്കാള്‍ വേഗത്തിലാണ് അന്തരീക്ഷ താപം ഉയരുന്നത്. തണല്‍പറ്റിയും വെള്ളംകുടിച്ചും നടന്നില്ലെങ്കില്‍ പാതിവഴിയില്‍ തളര്‍ന്നുവീണേക്കാം. രോഗസാധ്യതകളുമേറെ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനൊപ്പം ആരോഗ്യപെരുമാറ്റച്ചട്ടംകൂടി സ്ഥാനാര്‍ഥികളും രാഷ്ട്രീയക്കാരും പാലിക്കുന്നത് നന്ന്.

കരുതണം ഈ രോഗങ്ങള്‍

ചിക്കന്‍പോക്‌സ്

ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ 8018 പേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു. ആറു മരണവുമുണ്ടായി. ചിക്കന്‍പോക്സ് ബാധിക്കാത്ത മേഖലകളില്ല. ഇവിടങ്ങളില്‍ പ്രചാരണം കരുതലോടെയാവണം.

എച്ച്1എന്‍1

ഈവര്‍ഷം ഇതുവരെ 190 പേര്‍ക്ക് എച്ച്1എന്‍1 പിടിപെട്ടു. അഞ്ചുമരണവുമുണ്ടായി

വൈറല്‍ പനി, മഞ്ഞപ്പിത്തം

ചൂടില്‍ ആരോഗ്യം നോക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വൈറല്‍ പനിക്ക് സാധ്യതകൂട്ടും. ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തവും വയറിളക്കവും പടരാതെ ശ്രദ്ധിക്കണം. ഇതുവരെ ഒരുലക്ഷത്തോളംപേര്‍ വയറിളക്കരോഗങ്ങള്‍ക്കും 207 പേര്‍ മഞ്ഞപ്പിത്തത്തിനും (ഹെപ്പറ്റൈറ്റിസ് എ) ചികിത്സ തേടി.

പ്രമേഹം

ജീവിതശൈലീരോഗങ്ങളില്ലാത്ത രാഷ്ട്രീയക്കാരില്ല. പ്രമേഹവും രക്താദിസമ്മര്‍ദവുമായി പൊരിവെയിലത്തിറങ്ങിയാല്‍ രോഗതീവ്രത കൂടും.

പാലിക്കാം, ആരോഗ്യ പെരുമാറ്റച്ചട്ടം

പൊള്ളുന്ന വേനലില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുമായി 'ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍' ആരോഗ്യ പെരുമാറ്റച്ചട്ടം പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇത് തപാലില്‍ അയച്ചുകൊടുക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാനും ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രൊഫസറുമായ ഡോ. ബി. പദ്മകുമാറും ജനറല്‍ സെക്രട്ടറി കെ. നാസറും അറിയിച്ചു.

ആരോഗ്യച്ചട്ടം ഇങ്ങനെ

ദിവസം എട്ടുമുതല്‍ 10 ഗ്ലാസ് വരെ വെള്ളംകുടിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം എന്നിവ ഉത്തമം. രാവിലെ എഴുന്നേറ്റാലുടന്‍ രണ്ടു ഗ്ലാസ് ശുദ്ധജലം കുടിക്കുക.

  • തിരക്കുണ്ടെന്നു പറഞ്ഞ് പ്രഭാതഭക്ഷണം ഒഴിവാക്കരുത്. എണ്ണചേരാത്ത ഭക്ഷണമാണ് നല്ലത്.
  • രാവിലെ 11-നും വൈകീട്ട് മൂന്നിനും ഇടയില്‍ തുറന്ന വാഹനങ്ങളിലെയും കവലകളിലെയും പ്രചാരണം ഒഴിവാക്കണം
  • ഉച്ചയുറക്കത്തിന് കുറച്ചുസമയം കണ്ടെത്തണം. അത് രാത്രിവരെ പ്രചാരണത്തിനിറങ്ങാന്‍ ഉന്മേഷം നല്‍കും.
  • ചായയും കാപ്പിയും ഒന്നോ രണ്ടോ ആയി ചുരുക്കുക. നാടന്‍ പഴച്ചാറുകള്‍ കൂടുതല്‍ കഴിക്കണം
  • അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍മാത്രം ധരിക്കുക
  • ശരീരശുദ്ധി ഉറപ്പാക്കുക. രണ്ടുനേരമെങ്കിലും കുളി വേണം.
  • മദ്യപാനം, പുകയില, മറ്റു ലഹരിവസ്തുക്കള്‍ ഒഴിവാക്കുക.
  • പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ മരുന്ന് ഒഴിവാക്കരുത്.
  • ആറുമണിക്കൂറെങ്കിലും ഉറങ്ങണം

Content Highlight" Summer and Summer Disease, Summer disease, Beat the Heat