വേനല്‍ക്കാലത്തെ സാധാരണ പ്രശ്‌നമാണ് ചൂടുകുരുക്കള്‍. ചൂടിനൊപ്പം അസഹ്യമായ ചൊറിച്ചിലിനൊപ്പം അസ്വസ്ഥതയും ഉണ്ടാക്കുന്നവയാണ് ഈ കുരുക്കള്‍. ശരീരത്തില്‍ കൂടുതലായി വിയര്‍ക്കുന്നിടത്താണ് ഇവ കണ്ടുവരുന്നത്. അമിതമായി വിയര്‍ക്കുമ്പോള്‍ ഇളകിവരുന്ന ചര്‍മപാളികള്‍ സ്വേദഗ്രന്ഥികളെ അടയ്ക്കുന്നതിനെ തുടര്‍ന്ന് അവയ്ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ചൂടുകുരുക്കള്‍ക്ക് കാരണം. 

എന്താണ് പരിഹാരം? 

ഇറുകിയ നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ദിവസവും രണ്ട് നേരം കുളിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കണം. അമിതമായി വിയര്‍ക്കാതെ നോക്കണം. ചൂടുകുരു ചൊറിയുന്നുണ്ടെങ്കില്‍ ആന്റി ഹിസ്റ്റമിന്‍ മരുന്നുകളും പുറമേ പുരട്ടാനുള്ള സാലിസിലിക് ആസിഡുകളും അടങ്ങിയ മരുന്നുകളും ഉപയോഗിക്കാം. 

  • കുളിക്കാന്‍ നാല്‍പാമരം ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം
  • ത്രിഫലപ്പൊടി പുരട്ടി അത് ഉണങ്ങും മുന്‍പ് കുളിക്കുക
  • രാമച്ചമിട്ട് വെന്ത വെള്ളം കൊണ്ട് കുളിക്കാം
  • രക്തചന്ദനം പനിനീരില്‍ ചാലിച്ച് ശരീരത്തില്‍ പുരട്ടാം
  • തേങ്ങാപ്പാല്‍ തേച്ച് കുളിക്കുക
  • രാമച്ചം, ചന്ദനം എന്നിവ ലേപനം ചെയ്യുക 

Content Highlight: Solutions for itchy rashes in summer, Solutions for itchy rashes, Summer Skin Care