കല്‍ 11 മണി മുതല്‍ 3 മണി കഴിയുന്നതു വരെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. വിയര്‍ത്ത് കുളിക്കുകയല്ല,  അത്യുഷ്ണത്തില്‍ ഉരുകിയൊലിക്കുകയാണ് കേരളം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചുട്ടു പൊള്ളുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായിരുന്നതിനേക്കാള്‍ താപനില ഉയരുകയും ഉഷ്ണതരംഗം ഉണ്ടാവുകയും ചെയ്യുന്നതോടെ ചൂട് സഹിക്കാവുന്നതിലും കൂടുതലാവുകയായിരുന്നു. എന്നാല്‍ അസഹനീയമായ ചൂടിന്റെ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.  

ആഗോളതാപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് ചൂട് ഇത്രയധികം വര്‍ധിക്കാന്‍ കാരണം. ഇതു കൂടാതെ വേനല്‍മഴയുടെ അഭാവം, കാറ്റിന്റെ കുറവ്, കടലിലെ താപനില, എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് കൂടുന്നത്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാര്‍ റോഡുകളുടെയും സാമീപ്യം എന്നിവ ചൂടിന്റെ തോത് വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ ഇപ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് ശരാശരി 80 ശതമാനത്തില്‍ കൂടുതലാണ്. പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളിലെ ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതലാണ് ഈ താപനില.

Content Highlights: reason of heat wave and overheat