പുറത്ത് ചൂട് കനക്കുകയാണ്. കടുത്ത ചൂടിനെ പ്രതിരോധിക്കാനും അല്‍പ്പം ആശ്വാസം കിട്ടാനും ചില മുന്‍കരുതലുകള്‍ എടുക്കുണം. അതില്‍ ചിലത് ഇതാണ്. 

ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അല്ലെങ്കില്‍ വെയില്‍ ഏല്‍ക്കുന്ന ഭാഗത്ത് കരിവാളിപ്പ് ഉണ്ടാകും. 

ഈ സമയങ്ങളില്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറത്തിലുള്ളതോ വെള്ളയോ ആണ് നല്ലത്. കോട്ടണ്‍ വസ്ത്രങ്ങളാണ് ഏറ്റവും അനുയോജ്യം.  

കറുപ്പുനിറത്തിലുള്ള കുടകള്‍ ഒഴിവാക്കി പകരം ഇളം നിറത്തിലുള്ള കുടകള്‍ ഉപയോഗിക്കുക. 

ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ വസ്ങ്ങ്രളാണ് അനുയോജ്യം. 

ജീന്‍സും ഒഴിവാക്കുക. ബൈക്ക്യാത്രക്കാര്‍ കൈകള്‍ കരിവാളിക്കാതിരിക്കാന്‍ ഇളം നിറത്തിലുള്ള കൈയുറകള്‍ ധരിക്കുക. 

കണ്ണിന്റെ സംരക്ഷണത്തിന് സണ്‍ഗ്ലാസ് ധരിക്കാം. 

ഒരു കാരണവാശലും വെയിലത്ത് കാര്‍പാര്‍ക്ക് ചെയ്ത് അതില്‍ കുട്ടികളെ ഇരുത്തി ഗ്ലാസ് ലോക് ചെയ്ത് പോകരുത്.കുട്ടികള്‍ തളര്‍ന്നു പോകാന്‍ ഇത് ഇടയാക്കും.

Content Highlights: prevention overheat