ചൂടിന്റെ കാഠിന്യം ദിവസം പ്രതി കൂടുകയാണ്. സൂര്യാഘാതം ഏറ്റവരുടെ എണ്ണവും കൂടുന്നു. പ്രതിരോധിക്കാനായില്ലെങ്കില്‍ സൂര്യാഘാതം ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചേക്കാം. സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍, തീവ്രത കുറയ്ക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കാം?  മറുപടി ഇതാ ട്രോളുകളുടെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. സോഷ്യല്‍ മീഡിയ ഏറെ സജീവമായ ഈ കാലത്ത് മുന്‍കരുതലുകള്‍ ട്രോളുകളായി അവതരിപ്പിക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍

 • വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
 • ക്ഷീണം
 • ഓക്കാനവും ചെറിയ തലകറക്കവും
 • സാധാരണയിലധികമായി വിയര്‍ക്കുക
 • ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
 • ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
 • പേശികളുടെ കോച്ചിപ്പിടുത്തം

sun

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം. 

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍

 • ചര്‍മം ഒട്ടുംതന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍.
 • സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം
 • വിങ്ങുന്ന മാതിരിയുള്ള തലവേദന
 • ഛര്‍ദ്ദി
 • ശ്വാസംമുട്ടല്‍

sun

കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം

 • ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
 • വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം
 • മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
 • തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും.
 • തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
 • കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
 • രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

sun

Content Highlight: How to prevent sun stroke, Heat stroke prevention, Summer health Care, Dehydration