രീരത്തിനും മനസ്സിനും മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലം കൂടിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളുടെ ശേഷിയും ഉറക്കവും കുറയും. ക്ഷീണം കൂടും. വയറിളക്കം ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടല്‍, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് പോലുള്ള സാംക്രമിക രോഗങ്ങള്‍ തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ തന്നെ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണക്രമമാണ് ഈ സമയത്ത് ശീലിക്കേണ്ടത്. 

  • ചൂടുകാലത്ത് ശരീരത്തില്‍ ജലാംശത്തിന്റെ തോത് കുറഞ്ഞ് നിര്‍ജലീകരണം ഉണ്ടാകാറുണ്ട്. അതിനാല്‍ ദിവസവും 12 ഗ്ലാസ് വെള്ളം കുടിക്കണം. 
  • എ.സി. ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
  • രാവിലെ ഉണര്‍ന്നാല്‍ വായും മുഖവും വൃത്തിയാക്കിയ ശേഷം ഒരു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കണം. നന്നായി തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കേണ്ടത്. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യകരമായ തുടക്കമേകാന്‍ നല്ലതാണ്. 
  • ചായ,കാപ്പി തുടങ്ങിയവ ധാരാളമായി കുടിക്കുന്നത് ഒഴിവാക്കുക. 
  • ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് എന്നിവ കഴിക്കുന്നത് ചൂടിന് താല്ക്കാലിക ശമനം നല്‍കുമെങ്കിലും പിന്നീട് ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. 
  • കൃത്രിമ നിറങ്ങളും പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും അടങ്ങിയ കുപ്പിയിലടച്ച പാനീയങ്ങള്‍ ഒവിവാക്കുക. ശരീരത്തില്‍ നിന്നും ജലാംശം കൂടുതലായി നഷ്ടമാകാന്‍ ഇഴ കാരാണമാകും. 
  • കൃത്രിമ പാനീയങ്ങള്‍ക്ക് പകരം ശുദ്ധമായ പഴച്ചാറുകള്‍ കഴിക്കുക.  
  • ചൂടുകാലത്ത് കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് കഞ്ഞി. ഇത് ദഹനം എളുപ്പമാക്കും 
  • ചുവന്ന മുളകിന് പകരം പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

Content Highlights: Food Habits , Beat the Heat