ചൂട് കനത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റെഡ് അലര്‍ട്ട് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

  • സൂര്യാഘാതമേറ്റയാളെ ഉടന്‍ തണുപ്പുള്ള പ്രദേശത്തേക്ക് മാറ്റണം. 
  • ശരീരത്തില്‍ ധാരധാരയായി വെള്ളമൊഴിക്കണം. ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. 
  • ക്ഷീണം, മയക്കം, കടുത്ത തലവേദന, ദാഹം എന്നിവ മാറുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. 
  • വരണ്ട ശരീരം, ഉയര്‍ന്ന ശരീരതാപം, മാനസിക വിഭ്രാന്തി, അബോധാവസ്ഥ തുടങ്ങിയ സൂചനകള്‍ കാണുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. 
  • ശരീരത്തിലുണ്ടാകുന്ന പൊള്ളലുകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ലേപനങ്ങള്‍ പുരട്ടുക.
  • പുറംജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുക
  • കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായാധിക്യമുള്ളവര്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ പ്രത്യേക കരുതല്‍ എടുക്കണം.

Content highlights: Beat the heat