• ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കണം. ചൂടുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. 
 • പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം.
 • കോഴിമുട്ട, കോഴിയിറച്ചി, ചൂര, കൊഞ്ച് തുടങ്ങി ഉഷ്ണവീര്യമുള്ള ഭക്ഷണങ്ങള്‍ ചൂടുകാലത്ത് കഴിക്കാന്‍ പാടില്ല.
 • ചന്ദനാദിതൈലം കുളിക്കുന്നതിനുമുന്‍പ് തലയില്‍ തേയ്ക്കുന്നത് ശരീരത്തിന്റെ ചൂട് കുറയ്ക്കും.
 • ശീതവീര്യമുള്ള എണ്ണകളായ പിണ്ഡതൈലം, ബലഗുളിച്ചാദിതൈലം പോലെയുള്ളവ കുളിക്കുന്നതിനുമുന്‍പ് ശരീരത്തില്‍ തേയ്ക്കുന്നത് നല്ലതാണ്. നിര്‍ജലീകരണത്താലുണ്ടാകുന്ന ത്വക്ക് വരള്‍ച്ച ഒഴിവാക്കാന്‍ ഇത് സഹായിക്കും. 
 • രാമച്ചമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് നല്ലത്. ശരീരം തണുക്കാന്‍ ഇത് സഹായിക്കും.
 • മണ്‍കൂജകളില്‍ കുടിവെള്ളം സൂക്ഷിക്കാം. 
 • തണുത്ത വെള്ളത്തില്‍ മാത്രമേ കുളിക്കാവൂ. 
 • പുറത്ത് ജോലിചെയ്യുന്നവര്‍ കണ്ണുകളില്‍ നേരിട്ട് ചൂടേല്‍ക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ കരുതണം. ചൂടുകൂടുമ്പോള്‍ നേത്രരോഗങ്ങള്‍ക്കുള്ള സാധ്യത വളരെക്കൂടുതലാണ്. 
 • നല്ല വായുസഞ്ചാരമുള്ള മുറികളിലാകണം ഉറങ്ങേണ്ടത്. വീടുകളിലെ വെന്റിലേറ്ററുകള്‍ തുറന്നിടുക.
 • പരുത്തിവസ്ത്രങ്ങള്‍മാത്രം ഉപയോഗിക്കണം.
 • കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. അവര്‍ക്ക് അണിയിച്ചുകൊടുക്കുന്ന വസ്ത്രങ്ങള്‍ കോട്ടണോ പരുത്തിയോ മാത്രമായിരിക്കണം. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍പ്പോലും ധാരാളം വെള്ളം കുടിക്കാന്‍ നിര്‍ബന്ധിക്കണം. സോക്‌സ്, ഷൂ, ഡയപ്പറുകള്‍ എന്നിവ കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഉപയോഗിക്കാന്‍ പാടില്ല. പഴച്ചാറുകള്‍ നല്‍കുന്നത് ഉത്തമം. ചൂട് കൂടുതലുള്ള 12 മണിക്കും മൂന്നുമണിക്കും ഇടയില്‍ കഴിവതും കുട്ടികളെ പുറത്തുവിടരുത്. സ്‌കൂളുകളിലും മറ്റും പോകുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്തുവിടണം. പച്ചവെള്ളം കുടിക്കരുത്.

-ഡോ. രജിത് ആനന്ദ് (ആയുര്‍വേദം)

Content highlights: Beat the heat