ശരീരത്തിന്റെ താപനിയന്ത്രണത്തിന്റെ ചുമതല മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിനാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ മൂലമോ അല്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായോ ശരീരത്തിന്റെ താപനില ഉയരുമ്പോള്‍ അത് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഹൈപ്പോതലാമസാണ്. 

ശരീരത്തില്‍ നിന്ന് ചൂടിനെ പുറന്തള്ളാന്‍ പലവഴികളുണ്ട്. ചൂട് കുറയാനുള്ള ശരീരത്തിന്റെ മുന്‍കരുതല്‍ നടപടികളാണ് ചര്‍മത്തിലേക്കുളള രക്തപ്രവാഹം എളുപ്പമാക്കുന്നതും അമിതമായി വിയര്‍ക്കുന്നതുമൊക്കെ. എന്നാല്‍ ചൂട് അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ഈ നടപടികളൊന്നും പോരാതെ വരും. അതുവഴി ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവും. ആന്തരിക താപനില ക്രമാതീതമായി ഉയരാന്‍ കാരണമാകും. അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.


coverമാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. ആരോഗ്യമാസിക പുതിയലക്കം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content highlights: Beat the habit