വേനല്‍ ചൂടില്‍ ബൈക്ക് യാത്രികര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

വെയിലത്ത് ബൈക്ക് ഓടിക്കുന്നവരുടെ കൈകള്‍ വെയിലേറ്റ് കരുവാളിക്കുന്നത് പതിവാണ്. ഇതൊഴിവാക്കാന്‍ ഇളംനിറത്തിലുള്ള പ്രൊട്ടക്ഷന്‍ ഗ്ലൗസുകള്‍ ധരിക്കുക. 

ഹെല്‍മെറ്റ് ധരിക്കുന്നതിന് മുന്‍പ് ഒരു തുണികൊണ്ട് തല നന്നായി മൂടിക്കെട്ടുക. ഇതിനുശേഷം ഹെല്‍മെറ്റ് ധരിച്ചാല്‍ വിയര്‍പ്പും ചൂടും തലയില്‍ തങ്ങി നില്‍ക്കില്ല. മുടികൊഴിയാതിരിക്കാനും ഇത് സഹായിക്കും. ദിവസവും ഈ തുണി കഴുകി ഉണക്കണം. 

കണ്ണിന് ചൂടേല്‍ക്കുന്നത് അസ്വസ്ഥതയ്ക്ക് ഇടയാക്കും. അതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്.

Content highlights: Rising temperature, Beat the heat