കാലങ്ങളായി മനുഷ്യരെ ദുരിതത്തില്‍ കൊണ്ട് എത്തിക്കുന്ന ഒരു ദുശ്ശീലമാണ് പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും. ഒരുതരത്തിലും യോജിക്കാന്‍ സാധിക്കാത്ത ഒരു കാര്യം. എന്തുകൊണ്ടോ നമുക്ക് പൂര്‍ണ്ണമായും പുകവലി നിരോധനം നടപ്പിലാക്കാനും സാധിക്കുന്നില്ല. 

സ്വന്തം അച്ഛന്‍ ബീഡി തെറുപ്പുകാരനായത് കൊണ്ട് വീട്ടില്‍ കൊണ്ടുവരുമായിരുന്ന ചുരുട്ട് എടുത്ത്ഉപയോഗിച്ച ബാല്യം, പിന്നീട് അതില്‍ നിന്ന് മോചനം നേടാനാകാതെ യൗവ്വനകാലത്തുതന്നെ ജീവന്‍ നഷ്ടപ്പെട്ടവന്‍. അവനെയാണ് ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്. 

പലരും ചെറുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തങ്ങള്‍ഒരു 'സംഭവം' ആണെന്ന്കാണിക്കാനുള്ളശ്രമമായിട്ടാണ് പുകവലി ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ ആരംഭിക്കുന്നത്. പിന്നെ അതില്‍ നിന്നും ഒരു 'യു ടേണ്‍' കുറച്ച് ബുദ്ധിമുട്ടാണ്. വളരെ പ്രയാസകരമായ ഒന്ന്. എന്തിനുവേണ്ടിയാണ്ഞാന്‍ തുടങ്ങിയത് എങ്ങനെ അവസാനിപ്പിക്കും എന്നതെല്ലാം ഇപ്പോഴും പലര്‍ക്കു മുമ്പിലും ഒരു ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്നു,ജീവിതം പോലും.

കഞ്ചാവ് ബീഡിക്കുള്ളിലാക്കി വലിക്കുന്ന കുട്ടികളെജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ കൊണ്ടു വന്നപ്പോള്‍ കണ്ടിട്ടുണ്ട്. അവരില്‍ പലരുംഇതിന് അടിമയായിരുന്നു. പുകയില ഉപയോഗമായിരുന്നു ഇത്തരം ശീലങ്ങളുടെ തുടക്കം. പിന്നീട് മയക്കുമരുന്നിലേക്കും.ആ ലഹരിയിലാണ് പലരും കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത്. ലഹരി കെട്ടടങ്ങുമ്പോള്‍ മാത്രമാണ് അവര്‍ക്ക് കുറ്റബോധവും പശ്ചാത്താപവുംവരുന്നത്. കുട്ടികള്‍ക്കിടയില്‍ ആദ്യം കൂട്ട് കൂടിയും പിന്നെ പതിയെ ഒറ്റയ്ക്കുമാണ്ഇതെല്ലാം ചെയ്യുന്നത്.പിന്നെ ഇത് കിട്ടാതെ പലരും പല അപകടത്തിലും ചെന്ന് ചാടുന്നു.
അപ്പോഴേക്കും ഒരു പാട് വൈകിയിട്ടുണ്ടാവും.കുറ്റകൃത്യങ്ങളുടെ വലയില്‍ അകപ്പെട്ട് കുരുങ്ങിയിട്ടുണ്ടാവും. നിയമത്തിന്റെ പൂട്ടും വീണിട്ടുണ്ടാവും.

പുകവലിക്കുന്നവരുടെ ഒപ്പം ഇരിക്കുന്നവര്‍ക്കും ഇത് ഹാനികരമാണ്. ഇതിന്റെഭീകരത അറിഞ്ഞുംഉപയോഗിക്കുന്നവരാണ്ഭൂരിഭാഗവും. പുറത്ത് കടക്കാന്‍ സാധിക്കാതെനില്‍ക്കുന്നവര്‍. ഇവര്‍ക്ക് മാനസികമായ പിന്തുണ ഏറെ ആവശ്യമാണ്. 

പല ആളുകള്‍ക്കും മദ്യപാനത്തെക്കാള്‍ പ്രയാസമാണ്പുകവലി നിര്‍ത്താന്‍, ചെയിന്‍ സ്‌മോക്കേഴ്‌സ് ആണ് ഏറ്റവും കൂടുതല്‍ പ്രശ്‌നത്തില്‍പ്പെടുന്നത്. ഡീ അഡിക്ഷന്‍ ആവശ്യമായ കേസുകളില്‍സ്വയം മാറാനും നല്ല നിലയില്‍ ജീവിക്കാനുമുള്ള ആഗ്രഹമാണ് ആദ്യം വേണ്ടത്.പിന്നെ വളരെ ചെറുപ്പത്തില്‍ തുടങ്ങിയവര്‍ക്ക്ഈ ശീലങ്ങള്‍ മാറ്റിയെടുക്കാനും നല്ലതുപോലെ പരിശ്രമിക്കണം. 

പലരും സ്‌ട്രെസ്സ് കുറക്കാനുള്ള മാര്‍ഗമായാണ് പുകവലിയെ കാണുന്നത്. എന്നാല്‍ ഒട്ടേറെ മാരകമായ രോഗങ്ങള്‍ക്ക് പുകവലി കാരണമാകുന്നു. കാന്‍സര്‍ ഹൃദയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എല്ലാം ഇതില്‍പെടും. പുകവലി കാരണം ദാമ്പത്യ ജീവിതത്തിലും പല പ്രശ്‌നങ്ങളുമുണ്ട്. ദമ്പതിമാര്‍ക്കിടയിലെ പല പ്രശ്‌നങ്ങളിലും മദ്യവും പുകവലിയും വില്ലന്മാരാണ്.

പുകവലി നിര്‍ത്തുന്നതിന് ആദ്യം തീരുമാനം എടുക്കേണ്ടത് അവനവന്‍ തന്നെയാണ്. എന്തിനാണ് താന്‍ ഇത് വലിക്കുന്നതെന്നും എന്തുകൊണ്ടാണ് ഞാനിത് നിര്‍ത്തുന്നതെന്നും ചിന്തിക്കണം. എന്തൊക്കെ നല്ല കാര്യങ്ങളാണ് പുകവലി നിര്‍ത്തിയാല്‍ എനിക്ക് വന്നു ചേരാന്‍ പോകുന്നതെന്നും മനസിലാക്കണം. പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ചും മനസിലാക്കാം. ഇത്തരത്തില്‍ ഒരു പുനര്‍ചിന്തയിലൂടെ വളരെ എളുപ്പത്തില്‍ പുകവലി ഉപേക്ഷിക്കാം. 

പുകവലി നിര്‍ത്താനായി നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചെയ്യുന്നവരുണ്ട്. ഏത് സാഹചര്യത്തിലാണ് താന്‍ പുകയില ഉപയോഗിക്കുന്നതെന്ന് ആദ്യം നിരീക്ഷിച്ച് കണ്ടെത്തണം .കൂടാതെ ആ സാഹചര്യത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഫോണില്‍ സംസാരിക്കുന്ന സമയത്താണ് സിഗരറ്റ് വലിക്കുന്നതെങ്കില്‍ഫോണിന് അടുത്ത് പേനയും പേപ്പറുംവെച്ച് കുത്തി വരക്കാം .ചിലര്‍ പുകവലിക്കാന്‍ തോന്നുമ്പോള്‍ മിഠായി, ഉണക്കിയ കാരറ്റ്, സൂര്യകാന്തി വിത്തുകള്‍ എന്നിവയെല്ലാം ഉപയോഗിക്കുന്നത് കാണാറുണ്ട്. 
പുകവലിക്കാന്‍ തോന്നുന്ന സമയത്ത് ആദ്യം ഒരു പത്ത് മിനിറ്റ്വലിക്കാതെ ഇരിക്കാം എന്ന് പറയുക. ഇത് ഉറപ്പുവരുത്തിയ ശേഷം പിന്നീട് 10 മിനിറ്റ് ആകുമ്പോഴേക്കും മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകുക. 

എന്നാല്‍ ഇതെല്ലാംഒരു ചെയിന്‍ സ്‌മോക്കറിന് പെട്ടന്ന്സാധിച്ചെന്ന് വരില്ല. അവര്‍ക്ക് ഡീ അഡിക്ഷന്‍ ചികിത്സയാണ് നല്ലത്. റിലാക്‌സ് ചെയ്യുന്ന തെറാപ്പികള്‍, മെഡിറ്റേഷന്‍, യോഗ എന്നിവയുമെല്ലാം നല്ലതാണ്. ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ സഹായവും തേടാം.ബിഹേവിയര്‍ പ്രോബ്ലം ഉള്ളവര്‍ തെറാപ്പി എടുക്കുന്നതും നല്ലതാണ്. പുകവലിക്കാന്‍ സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും കിട്ടുന്ന നാട്ടില്‍ പിടിച്ച് നില്‍ക്കാന്‍ മനക്കരുത്ത് തന്നെയാണ് പ്രധാനം .

(സൈക്കോളജിസ്റ്റും തൃശ്ശൂര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍ അംഗവുമാണ് ലേഖിക)