തിരുവനന്തപുരം: പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സലിങ്ങും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ ആരോഗ്യവകുപ്പ് ക്വിറ്റ് ലൈന്‍ പരിപാടി നടപ്പാക്കുന്നു. ലോക പുകയിലവിരുദ്ധ ദിനമായ തിങ്കളാഴ്ച മന്ത്രി വീണാ ജോര്‍ജ് ഇത് ജനങ്ങള്‍ക്കു സമര്‍പ്പിക്കും. പുകയില ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ക്വിറ്റ് ലൈനിലൂടെ ഡോക്ടര്‍മാരുടെയും സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തും.

രജിസ്റ്റര്‍ ചെയ്യുന്നവരെ തുടര്‍ച്ചയായി ഫോളോ അപ്പ് ചെയ്യാനും ഒരുവര്‍ഷത്തിനകം 1000 പേരെയെങ്കിലും പുകയില ഉപയോഗത്തില്‍നിന്നു മോചിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

Content Highlights: no tobacco day 2021 quit line by kerala health department