കണ്ണൂര്‍: ലോക പുകയില വിരുദ്ധദിനത്തില്‍ കണ്ണൂര്‍ ആസ്ഥാനമായ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സൂം മീറ്റ് വഴിയാണ് പരിപാടി. വിദഗ്ധരുടെ ബോധവത്കരണ ക്ലാസുകള്‍ക്കൊപ്പം പുകവലിശീലം ഉപേക്ഷിക്കാന്‍ തയ്യാറായ അഞ്ച് വ്യക്തികളെ അനുമോദിക്കുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി പുകവലി ഉപേക്ഷിക്കുന്നവരാണ് ഇവര്‍. 'പുകവലി ശീലമാക്കിയ ആളെ ഞാന്‍ വരനായി സ്വീകരിക്കില്ല' എന്ന് പെണ്‍കുട്ടികള്‍ പ്രതിജ്ഞയെടുക്കുന്ന പരിപാടിയുമുണ്ട്. ജില്ലയിലെ വിവിധ കോളേജുകളിലെ 220 വിദ്യാര്‍ഥിനികളാണ് ഇതില്‍ പങ്കെടുക്കുക.