അല്ല എന്നാണുത്തരം. 12 ഔണ്‍സ് ബീര്‍ അഞ്ച് ഔണ്‍സ് വൈനിനും ഒന്നര ഔണ്‍സ് സാധാരണ മദ്യത്തിനും തുല്യമാണ്. കഴിക്കുന്ന അളവാണ്, ഇനമല്ല പ്രധാനം.

അധിക മദ്യപാനം എന്നാലെന്ത്

ദിവസേന രണ്ട് പെഗ്ഗിലധികം കഴിക്കുന്നത് അധിക മദ്യപാനമായി കരുതാം. ഇത്തരക്കാര്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. മദ്യം കഴിക്കണമെന്ന കലശലായ തോന്നല്‍, ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടായിട്ടും മദ്യപാനം ഒഴിവാക്കാനാവാത്ത അവസ്ഥ, അളവ് നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക എന്നിവ ഒരാള്‍ മദ്യത്തിന് അടിമയാകുന്നതിന്റെ ലക്ഷണങ്ങളാണ്.

രക്തത്തില്‍ മദ്യത്തിന്റെ അളവ് 0.08ശതമാനത്തില്‍ കൂടിയാല്‍ (ശരാശരി നാലു പെഗ്ഗിലധികം കഴിച്ചാല്‍) അതിനെ ബിംഗിള്‍ ഡ്രിങ്കിങ് എന്ന് വിശേഷിപ്പിക്കാം.

എന്തുകൊണ്ട് ഹാനികരം?

* തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു,വിലയിരുത്തല്‍ ശേഷി കുറയ്ക്കുന്നു.

* ശരീരം താപം കൂടിയതായി തോന്നിക്കുന്നു എന്നാല്‍, ശരീരോഷ്മാവ് കുറയ്ക്കുന്നു

* കാന്‍സര്‍, മസ്തിഷ്‌കാഘാതം, കരള്‍ രോഗങ്ങള്‍ ഇവയ്ക്ക് കാരണമാകുന്നു.

* സ്ത്രീകളില്‍ ഭ്രൂണത്തെ ബാധിക്കുന്നു

* വാഹനാപകടത്തിന് കാരണമാകുന്നു

* അധികം കഴിച്ചാല്‍ കോമ അവസ്ഥയും മരണവുമുണ്ടായേക്കാം

* ആത്മഹത്യാപ്രവണത കൂടുന്നു

* ആക്രമണ വാസന വര്‍ധിക്കുന്നു