ഒരു ദിവസത്തെ അധ്വാനം കൊണ്ട് അന്നത്തെ കഞ്ഞി. അത്തരം ഒരു വീട്ടിലെ അംഗമായിരുന്നു ഞാന്‍. ഉള്‍നാട്ടുകാരി എന്നു പറയാം. പട്ടണത്തിലൊന്നും പോയിട്ടില്ല. എനിക്ക് താഴെ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്നുപേര്‍. ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. നിസ്സഹായത് കൊണ്ട് ഒടുവില്‍ കള്ളുകുടിയനെ നേരെയാക്കാന്‍ എന്നെ കല്ല്യാണം കഴിപ്പിച്ചു. പരിഷ്‌കാരങ്ങളൊന്നും അറിയില്ല. ഞാനാണ് മൂത്ത കുട്ടി.  പതിനാറ് തികഞ്ഞപ്പോള്‍ തന്നെ എന്നെ കല്യാണം കഴിപ്പിച്ചു. കല്യാണം കഴിപ്പിച്ചതിനു പിന്നില്‍ മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നു. മദ്യപിച്ചു നടക്കുന്ന ഒരു പുരുഷനെ നന്നാക്കാനാണ് എന്നെ അയാള്‍ക്ക് കെട്ടിച്ചുകൊടുത്തത്. അച്ഛന്‍ കള്ള് കുടിക്കുമായിരുന്നു. അതുകൊണ്ട് മദ്യപാനം കണ്ടിട്ടുണ്ട്.Anti-drug

പക്ഷെ ഭര്‍ത്താവിന്റെ മദ്യപാനം കഠിനമായിരുന്നു. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ദാമ്പത്യം എന്റെ മനസ്സിനെ വല്ലാതെ തളര്‍ത്തി. എനിക്ക് ജീവിതത്തില്‍ ഒരു സുഖവും കിട്ടിയില്ല. രണ്ടു മക്കളുണ്ടായി. അവരുടെ മുഖം കാണുന്നതു മാത്രമായിരുന്നു ആനന്ദം. നനഞ്ഞ തുണി മാറാന്‍ പോലും ഇല്ലാത്ത അവസ്ഥയിലൂടെ വരെ ജീവിതം കടന്നുപോയി. അടുത്തുള്ള വീടുകളില്‍ ഞാന്‍ ജോലിക്ക് പോകും. അതായിരുന്നു വരുമാനം. ഭര്‍ത്താവ് എവിടെയെങ്കിലും കറങ്ങാന്‍ പോകും. മദ്യപിച്ച തിരിച്ചു വരും. വീട്ടില്‍ വരുമ്പോള്‍ വെളിച്ചം പാടില്ല. വിളക്ക് കെടുത്തണം. ഇരുട്ടാക്കണം.

ഒച്ച കേള്‍ക്കാന്‍ പാടില്ല. ഇത് കുട്ടികളെ വല്ലാതെ ബാധിച്ചു. അവര്‍ക്ക് വീട്ടിലിരുന്നു പഠിക്കാന്‍ ക ഴിയാതായി. അച്ഛന്‍ വരുമ്പോഴേക്ക് ഇരുട്ടായിരിക്കണം. അല്ലെങ്കില്‍ പുസ്തകങ്ങള്‍ വരെ നശിപ്പിക്കും. അക്ഷരം പോലും അറിയാത്ത എനിക്ക് മക്കളെയെങ്കിലും പഠിപ്പിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പഠിക്കാന്‍ അവര്‍ക്കും ഇഷ്ടായിരുന്നു. പക്ഷെ പഠിക്കാനുള്ള സാഹചര്യം വീട്ടില്‍ ഉണ്ടായിരുന്നില്ല. സന്ധ്യക്ക് അച്ഛന്‍ വരും മുമ്പ് പഠിച്ചു തീര്‍ക്കാന്‍ കുട്ടികള്‍ കഷ്ടപ്പെട്ടു.

 കുട്ടികളുടെ പഠനത്തിന് അധ്യാപകര്‍ കുറെ സഹായിച്ചിട്ടുണ്ട്. പണിക്കു പോകുന്ന വീട്ടിലെ മുത ലാളിമാരും കുട്ടികള്‍ക്ക് പഠിക്കാനും ജീവിക്കാനുമുള്ള സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. എന്റെ ഭര്‍ത്താവിന്റെ ചില സ്വഭാവ വിശേഷങ്ങള്‍ വിചിത്രമാണ്. വെള്ളം അടുപ്പത്ത് വെച്ചോളൂ. ഞാന്‍ അരി വാങ്ങി വരാം എന്നു പറഞ്ഞ് പുറത്തേക്കു പോകും. പിന്നെ തിരിച്ചു വരുന്നത് ഒരു മാസം കഴിഞ്ഞാവും. അങ്ങനെ പല തവണ സംഭവിച്ചിട്ടുണ്ട്. പലരുടെയും കൂടെ കുടിക്കും. എവിടെയെങ്കിലും കിടക്കും. പലപ്പോഴും വീട്ടില്‍ എത്തില്ല. വീട്ടില്‍ എത്തുമ്പോള്‍ പലപ്പോഴും മണ്ണും ചെളിയും പുരണ്ട നിലയിലാവും.

ദേഹത്ത് പരിക്കുകള്‍ ഉണ്ടാവും. പലരും എടുത്തോണ്ട് വരുന്നതും കാണാറുണ്ടായിരുന്നു. ബോധമില്ലാത്ത അവസ്ഥയില്‍ കൊണ്ടു വരുമ്പോള്‍ മരിച്ചിട്ടുകൊണ്ടുവരികയാണോ എന്നു പോലും സംശയിച്ചു പോയിട്ടുണ്ട്. മദ്യപിക്കാത്ത നേരത്ത് നല്ല സ്വഭാവമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കുടിക്കാതിരുന്നെ ങ്കില്‍ എന്ന് എപ്പോഴും ആഗ്രഹി ക്കും.

വീട്ടിലെ സാഹചര്യം മോശമായതോടെ കുട്ടികളുടെ പഠിപ്പും മോശമായി. മകള്‍ പ്ലസ്ടു തോറ്റു. മകന്‍ പത്താം ക്ലാസ് തോറ്റു. ഒരു ദിവസം മദ്യപിച്ചു പുസാ യ ഭര്‍ത്താവ് എവിടെയോ വീണു. ആരൊക്കെയോ വീട്ടില്‍ എത്തിച്ചു. വായില്‍ നിന്നും മൂക്കില്‍ നി ന്നുമൊക്കെ നുരയും പതയുമൊക്കെ വരുന്നുണ്ടായിരുന്നു അപ്പോള്‍. അദ്ദേഹത്തെ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ കൊണ്ടു പോയി. അവിടുന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പറ ഞ്ഞു. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകണമെന്നു പറഞ്ഞപ്പോള്‍ ഉള്ളില്‍ തീ ആയിരുന്നു.

എന്റെ കൈയില്‍ ഒരു രൂപ പോലും ഇല്ല. ഞാന്‍ സത്യമായിട്ടും വിചാരിച്ചു- ഇയാള്‍ മരിച്ചു പോവുകയാണെങ്കില്‍ പോട്ടെ. എങ്ങനെയെങ്കിലും കുട്ടികളെ വളര്‍ത്താം എന്നൊക്കെ. ഈ സംഭവത്തോടെ ഭര്‍ത്താവ് അല്‍പം പേടിച്ചിരുന്നു. ഒടുവില്‍ വലിയ കുഴപ്പമില്ലാതെ ഹെല്‍ത്ത് സെന്ററില്‍ നിന്നു തന്നെ കാര്യം ശരിയായി. അവിടെ നിന്നാണ് ഒരു പെണ്‍കുട്ടി മദ്യപാനം നിര്‍ത്താന്‍ സഹായിക്കുന്ന കേന്ദ്രത്തെ കുറിച്ച് പറഞ്ഞു തന്നു. പണിയെടുക്കുന്ന വീട്ടില്‍ നിന്നും 200 രൂപകടം വാങ്ങി ഞങ്ങള്‍ ആ കേന്ദ്രത്തിലേക്ക് പോ യി. ഭര്‍ത്താവിന്റെ കുടി നിന്നുകിട്ടാന്‍ പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചാണ് പോയത്. കരച്ചില്‍ അടക്കാന്‍ പറ്റു ന്നില്ലായിരുന്നു എനിക്ക്. അവിടെ എത്തുമ്പോഴേക്കും കരഞ്ഞ് കരഞ്ഞ് എന്റെ സാരി നനഞ്ഞിരുന്നു.

കുടിച്ചുകുടിച്ചു തളര്‍ന്ന ഭര്‍ത്താവ് മദ്യത്തില്‍ നിന്നും ഒരു വിശ്രമവും ആഗ്രഹിച്ചിരുന്നു എന്നു തോ ന്നുന്നു. അതിനാല്‍ അവിടെ ചെല്ലുന്നതില്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അവിടെ അഡ്മിറ്റൊന്നുമാക്കാറില്ല. ക്ലാസ് കഴിഞ്ഞ് തിരിച്ചു പോന്നു. ഭര്‍ത്താവിന് ഇളനീരും വെള്ളവും കുറെ നാള്‍ നന്നായി കൊടുക്കാന്‍ പറഞ്ഞു. എല്ലാ ആഴ്ചയും അവിടെ ക്ലാസിനു ചെന്നു. പിന്നെ വീട്ടിനോട് കുറച്ചുകൂടെ അടുത്തുള്ള മറ്റൊരു കേന്ദ്ര ത്തിലെത്തി. അല്‍ അനോണ്‍ എന്ന കൂട്ടായ്മയുമായുമായി ഞങ്ങള്‍ ഏറെ അടുത്തു. ഇതിനു ശേഷം നല്ല മാറ്റമുണ്ടായി. ഭര്‍ത്താവ് കുടിക്കാതെ ജീവിച്ചു തുടങ്ങി. ഇടയ്ക്ക് ഒന്നു രണ്ടു തവണ ചെറുതായി കഴിച്ചു. പക്ഷെ ശീലം തുടര്‍ന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെ കൂട്ടായ്മയിലെ കുട്ടികള്‍ പരീക്ഷ പാസായതിന്റെ ആഘോഷം. എനിക്കപ്പോള്‍ സങ്കടം വന്നു.

എന്റെ മക്കള്‍ മാത്രം തോറ്റുപോയല്ലോ. അവിടെയുള്ളവര്‍ എനിക്കും മക്കള്‍ക്കും പ്രോത്സാഹനം തന്നു. അങ്ങിനെ മക്കള്‍ പഠിപ്പ് വീണ്ടും തുടങ്ങി. ഒപ്പം ഞാനും. അടുത്ത വര്‍ഷം മകള്‍ പ്ലസ് ടു ഫസ്റ്റ് ക്ലാസോടെ പാസായി. മകന്‍ പത്താം ക്ലാസ് പാസായി. ഞാന്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും ജീവിതം സമാധാനത്തോടെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. മകള്‍ ഡിഗ്രി പാസായി. കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായി. ഇതിനിടയില്‍ മകള്‍ക്ക് നല്ല കല്യാണ ആലോചന വന്നു. അന്ന് രണ്ട് പവന്‍ സ്വര്‍ണം കൊടുക്കാന്‍ പോലും ശേഷിയില്ലായിരുന്നു ഞങ്ങള്‍ക്ക്. എന്റെടുത്ത് ഒരു തരിപൊന്നുപോ ലുമില്ല. പണിക്ക് പോന്ന വീട്ടുകാര്‍ 20,000 രൂപ തന്നു. പിന്നെന്തുചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അല്‍ അനോണ്‍ കൂട്ടായ്മയിലെ ആളുകള്‍ സഹായവുമായി എത്തിയത്.

അവര്‍ കൂട്ടയ്മയിലെ അംഗങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചു. സ്വര്‍ണം വാങ്ങി. 27 പവന്‍ കൊടുത്ത് എന്റെ മകളെ കല്യാണം കഴിപ്പിച്ച് അയച്ചു. എനിക്കത് വിശ്വസിക്കാന്‍ പോലുമായില്ല. അവള്‍ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു. മോനും കൂടുതല്‍ പഠിച്ചു. അല്‍ അനോണില്‍ വന്ന ശേഷം എന്റെ സ്വഭാവവും മാറി.

ജോലി ചെയ്ത് കുടുംബം പുലര്‍ത്തുകയും ചെയ്യുന്നു. പ്രശ്‌നങ്ങളും പ്രയാസങ്ങളും പറയാനും കേള്‍ക്കാനും അവിടെ ആളുകള്‍ ഉണ്ടായി. പലരുടെയും അനുഭവങ്ങളില്‍ നിന്നു പലതും പഠിച്ചു. ദേഷ്യവും പ്രയാസങ്ങളുമൊക്കെ നിയന്ത്രി ക്കാന്‍ എനിക്ക് ഇപ്പോള്‍ സാധിക്കുന്നു. ഭര്‍ത്താവ് ആരോഗ്യമൊക്കെ വീണ്ടെടുത്തു. ഇപ്പോള്‍ ഊര്‍ജസ്വലതയോടെ ജോലി ചെയ്യുന്നു. കുടുംബം പുലര്‍ത്തുന്നു. ഈ കാലയളവില്‍ എന്റെ ജീവിതത്തില്‍ ഒരു പാടു മാറ്റങ്ങള്‍ ഉണ്ടായി. ജീവിതത്തില്‍ ഞങ്ങള്‍ സമാധാനം അനു ഭവിക്കുന്നു എന്നതു തന്നെ ഒന്നാമത്തെ കാര്യം. പിന്നെ പട്ടി ണിയും ദാരിദ്ര്യവും മാറി. നേരത്തെ താമസിച്ച കൂരയോട് ചേര്‍ന്ന് 12 സെന്റ് സ്ഥലം വാങ്ങി. പുതിയ വീട് വെച്ചു. അരി വാങ്ങാന്‍ പോയാല്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് തിരിച്ചു വന്നിരുന്ന എന്റെ ഭര്‍ത്താവ് ഇപ്പോള്‍ വീട്ടില്‍ എ ന്തൊക്കെ വേണമെന്ന് കണ്ടറിഞ്ഞ് ചെയ്യുന്നു. ഞാന്‍ ഒന്നും അറിയേണ്ട',