drunkardവെള്ളമടിച്ചാല്‍ ഓഫായിരിക്കണം. അത് ഭൂരിഭാഗം മലയാളിയുടേയും ഒരു സ്വകാര്യ അഹങ്കാരമാണ്. ഓഫാകാന്‍ വേണ്ടി മാത്രം മദ്യപിക്കുന്നവരുമുണ്ട്. അവര്‍ക്ക് അതിന് പിന്നില്‍ പറയാന്‍ വല്ല പ്രണയ നൈരാശ്യത്തിന്റെയോ, വീട്ടില്‍ നിന്നുള്ള വഴക്കിന്റെയോ, കൂട്ടുകാരോടുള്ള ദേഷ്യത്തിന്റേയോ ഒക്കെ കഥയുണ്ടാവാം. എന്നാല്‍ മദ്യപിച്ച് ഓഫാകുന്നതിനും ഛര്‍ദിക്കുന്നതിനുമൊക്കെ  പുറകില്‍ ചില ജനിതക കാരണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

മദ്യം കഴിച്ചാല്‍ ചിലര്‍ ഛര്‍ദിക്കുന്നു. ചിലര്‍ക്കാകട്ടെ ഒരു പ്രശ്‌നവുമില്ല. ഏഷ്യന്‍ പശ്ചാത്തലമുള്ളവരാണ് കു ടിച്ച് ഛര്‍ദിക്കുന്നതില്‍ ഏറെയും. യൂറോപ്യന്‍മാരില്‍ ഛര്‍ദിക്കുന്ന മദ്യപാനികള്‍ വളരെ കുറവാണ്. ജനിത കമായ ചില കാരണങ്ങള്‍ മദ്യപാനത്തെ നിയന്ത്രിക്കു ന്നുവെന്നാണ് പറയപ്പെടുന്നത്. 

മദ്യത്തിലെ പ്രധാനഘടകമാണ് ആല്‍ക്കഹോള്‍. കുടിക്കുന്ന മദ്യം ശരീരകോശങ്ങളില്‍വെച്ച് അസറ്റേറ്റ എന്ന രാസവസ്തുവായി മാറും. അതിനെ ശരീരം ഒരു ഊര്‍ജസ്രോതസ്സായി ഉപയോഗപ്പെടുത്തും. മദ്യം അസറ്റേറ്റ് ആയി മാറുന്നതിനിടയില്‍ അസറ്റാല്‍ഡിഹൈഡ് എന്ന ഒരു പദാര്‍ഥം ഉണ്ടാവുന്നു. അസറ്റാല്‍ഡി ഹൈഡ് വിഷവസ്തുവാണ്. ഇതിന്റെ അളവ് ഒരു പരിധിയിലധികമായാല്‍ തൊലിപ്പുറത്ത് ചുവന്ന വടുക്കള്‍ ഉണ്ടാവുക, ഛര്‍ദിക്കുക തുടങ്ങിയ അസ്വസ്ഥതകള്‍ ക്ക് വഴിവെക്കുന്നു. മദ്യം അമിതമായി കഴിക്കുന്നവര്‍ ഛര്‍ദിക്കുന്നതിന്റെ കാരണമിതാണ്. 

മദ്യത്തിലെ ആല്‍ക്കഹോള്‍ രണ്ടു ഘട്ടങ്ങളിലൂടെ കടന്നാണ് അസറ്റേറ്റ ഉണ്ടാവുന്നത്. രണ്ട് രാസാഗ്‌നികള്‍ ആണ് ഇതിന് സഹായിക്കുന്നത്. ആല്‍ക്കഹോള്‍ ആദ്യം അസ റ്റാല്‍ഡിഹൈഡ് ആവുന്നു. ആല്‍ക്കഹോള്‍ ഡീഹൈ ഗ്രേഡാജനേസ് എന്ന രാസാഗ്‌നിയാണ് ഇതിന് സഹായിക്കുന്നത്. ഈ വസ്തുശരീരത്തില്‍ കുമിഞ്ഞു കൂടുമ്പോഴാണ് കിക്ക് അനുഭവപ്പെടുന്നത്. 

രണ്ടാം ഘട്ടത്തില്‍ അസറ്റാല്‍ഡിഹൈഡ് അസറ്റേറ്റ് ആയി മാറു ന്നു. ആല്‍ഡിഹൈഡ് ഡീഹൈഡ്രോജനേസ് ആണ് ഈ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാവുമ്പോഴാണ് മദ്യത്തിന്റെ കെട്ട് ഇറങ്ങുന്നത്.

 അത്യുന്നതങ്ങളില്‍ വിഹരിക്കുന്നതു പോലുള്ള അനുഭവമാണ് മദ്യം ആദ്യം ഉണ്ടാക്കുന്നത്. എന്നാല്‍ അസറ്റാല്‍ഡിഹൈഡ് കുമിഞ്ഞുകൂടുന്ന തോടെ സുഖകരമായ ഈ അനുഭവങ്ങള്‍ ഒഴിഞ്ഞു പോകുന്നു.Anti-drug

 മദ്യം പൂര്‍ണമായും അസറ്റേറ്റ് ആയി മാറുന്നതോടെ മദ്യപാന അനുഭവത്തിന് തിരശ്ശീല വീഴുന്നു. ഈ രണ്ട് രാസാഗ്‌നികളുടെയും പ്രവര്‍ത്തനം എല്ലാവരിലും കാര്യക്ഷമമായിരിക്കണമെന്നില്ല. ചിലരില്‍ ആദ്യ രാസാഗ്‌നി കാര്യക്ഷമവും രണ്ടാമത്തേത് ദുര്‍ബലവുമായിരിക്കും. നേരെ തിരിച്ചുമാവാം.

 രാസാഗ്‌നിയുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് ജീനുകളാണ്. മദ്യം കഴിക്കുന്ന ഒരാളില്‍ ആദ്യരാസാഗ്‌നി കാര്യക്ഷമവും രണ്ടാമത്തേത് ദുര്‍ബലവുമാണെന്നു കരുതുക. അപ്പോള്‍ മദ്യം അസറ്റാല്‍ഡിഹൈഡ് ആയി ഉടനെ മാറും. എന്നാല്‍ ഇത് അസറ്റേറ്റ് ആകുന്നത് പതുക്കെയാകും. വിഷമയമായ അസറ്റാല്‍ഡിഹൈഡ് ശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങും. 

എ.എല്‍.ഡി.എച്ച് വളരെ കുറവാണെങ്കില്‍ സമയമേറെയെടുക്കും മദ്യത്തിന്റെ കെട്ടിറങ്ങാന്‍. ഈ സമയത്ത് അയാള്‍ വളരെ അസ്വസ്ഥനാ യിരിക്കും. ഛര്‍ദിക്കു പുറമെ അസ്വസ്ഥതകളും പ്രകടിപ്പിച്ചേക്കാം. ഈ വിഭാഗത്തില്‍ പെട്ടവരാണ് ഏഷ്യന്‍ പശ്ചാത്തലമുള്ളവര്‍. യൂറോപ്യന്‍ പശ്ചാത്തലമുള്ളവരില്‍ ഈ ജീനുകള്‍ക്ക് തകരാറുള്ളവര്‍ താരതമ്യേന കുറവാണ്. രണ്ടു ജീനുകളും കാര്യക്ഷമമായവരില്‍ മദ്യപാനം അസ്വസ്ഥതകള്‍ ഉണ്ടാക്കാറില്ല. ഇനി എ.എല്‍.ഡി. എച്ച്. ആദ്യരാസാഗ്‌നിയായ എ.ഡി.എച്ചിനേക്കാള്‍ കാര്യ ക്ഷമമായാലോ? കഴിക്കുന്ന മദ്യം പതുക്കെയേ അസ റ്റാല്‍ഡിഹൈഡ് ആവു. എന്നാല്‍, ഉണ്ടായ ഉടനെതന്നെ അത് അസറ്റേറ്റ് ആയിമാറും

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌)