കരള്‍ രോഗവുമായി ആശുപ്രതിയിലെത്തുന്നവരില്‍ 60 ശതമാനം പേരും മദ്യപാനികളാണ്. മഞ്ഞപ്പിത്തവും മറ്റ് പ്രശ്‌നങ്ങളും കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തുന്നവര്‍ മദ്യപാനികളെ അപേക്ഷിച്ച് കുറവാണ്. മദ്യപാനം ഇല്ലാതെയും സിറോസിസ് വരാം. ബിവറേജസ് കോര്‍പ്പറേഷന്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിലേക്ക് കോടികള്‍ മുതല്‍ക്കൂട്ടുന്നുണ്ടെങ്കിലും മദ്യപാനം മൂലമുള്ള കരള്‍ രോഗത്തിന്റെ ചികിത്സിച്ചെലവുമായി ഇത് താരതമ്യം ചെയ്താല്‍ ലാഭക്കണക്ക് നഷ്ടക്കണക്കായി മാറും. കരള്‍ മാറ്റിവെക്കല്‍ ചികിത്സയ്ക്കു വരുന്ന ചെലവും തുടര്‍ചികിത്സയ്ക്കും മരുന്നിനുമുള്ള ചെലവും സര്‍ക്കാര്‍ നേരിട്ടു വഹിക്കുകയാണെങ്കില്‍ അധികൃതര്‍ക്കു മനസ്സിലാവും.Anti-drug

മദ്യവില്‍പ്പന സമൂഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടക്കച്ചവടം തന്നെയാണ്. ഒരിക്കല്‍ കരള്‍ മാറ്റിവെച്ചവര്‍ വീണ്ടും മദ്യപിച്ചാല്‍ അഞ്ചിരട്ടിയാണ് അപകടസാധ്യത. പ്രശസ്ത ഐറിഷ് ഫുട്‌ബോളറും മാഞ്ച സ്റ്റര്‍ താരവുമായിരുന്ന ജോര്‍ജ് ബെസ്റ്റിന്റെ ജീവിതം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 1969-ലെ യൂറോപ്യന്‍ ഫുട്‌ബോളര്‍ പട്ടം ബെസ്റ്റിനായിരുന്നു. എന്നാല്‍ ബെസ്റ്റിന്റെ പിന്നീടുള്ള ജീവിതം അരാജകത്വത്തി ന്റേതായിരുന്നു.

മദ്യപാനത്തിനടിമയായിരുന്നു ബെസ്റ്റ്, സമ്പാദ്യ ത്തിന്റെ 90 ശതമാനവും മദ്യത്തി നായും സ്ത്രീകള്‍ക്കായും അതി വേഗകാറുകള്‍ക്കുമായും നീക്കി വെച്ചുവെന്നും ബാക്കി വെറുതെ കളഞ്ഞുവെന്നും ബെസ്റ്റ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 1991-ല്‍ അമേരിക്കയില്‍ കളിക്കായി എത്തിയപ്പോള്‍ മദ്യപാന സദസ്സിനായി പണം കണ്ടെത്താന്‍ അപരിചിതയായ ഒരു സ്ത്രീയുടെ ബാഗ് കവര്‍ന്ന കഥ ബെസ്റ്റ് സരസമായി വി വരിക്കുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ചതിന് മുന്നുമാസത്തെ ജയില്‍ശിക്ഷയും കിട്ടി. 2002-ല്‍ സര്‍ക്കാര്‍ ചെലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ബെസ്റ്റ് പിന്നീട് വീണ്ടും മദ്യപാനത്തിലേക്ക് കടന്നു.

രണ്ടുവര്‍ഷത്തിനു ശേഷം മദ്യപിച്ച വഴിയില്‍ കിടന്ന ബെസ്റ്റിന് സര്‍ക്കാര്‍ ചെലവില്‍ ചികിത്സ നല്‍കിയത് വിവാദത്തിനിടയാക്കി. 2005-ല്‍ 59-ാമത്തെ വയസ്സില്‍ ജോര്‍ജ് ബെസ്റ്റ് മരിച്ചു.
എന്നാല്‍ ഒരിക്കല്‍ കരള്‍മാറ്റിവെച്ച മദ്യപാനിയായ ഒ രാള്‍ വീണ്ടും അതിനടിമയായ സംഭവം നമ്മുടെ നാട്ടില്‍ ഉണ്ടായതായി അറിവില്ല. കരള്‍ തന്ന ഭാര്യ മുന്നില്‍ തന്നെയുണ്ടാവുമ്പോള്‍ അവര്‍ക്കതിന് കഴിയുമെന്നു തോന്നുന്നില്ല. ജീവന്‍ തന്ന ആളെ ദിവസവും കണ്‍മുന്നില്‍ കാണുകയല്ലേ അവര്‍. വിദേശങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് ആറുമാസം മുമ്പ് ഒരാള്‍ പൂര്‍ണമായും മദ്യപാനം നിര്‍ത്തിയിരിക്കണം. ശസ്ത്ര ക്രിയയ്ക്കു ശേഷം അവര്‍ മദ്യപാനം തുടരില്ലെന്ന് ഉറപ്പി ക്കാന്‍ മനശ്ശാസ്ത്ര ടെസ്റ്റുകളും നടത്തും. അതിനുശേഷമേ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം പോലും എടുക്കു.

കരള്‍ നല്‍കാന്‍ ഭാര്യ
മദ്യപാനം മൂലം കരള്‍ മാറ്റിവെക്കേണ്ടിവന്ന പുരുഷന്മാരില്‍ ഭൂരിപക്ഷത്തിനും കരള്‍ പകുത്ത് നല്‍കിയത് അവരുടെ ഭാര്യമാരാണ്. ഇവിടെ കണ്ട ഒരു പ്രത്യേകത എടുത്തുപറയേണ്ടതാണ്. ജോലിയില്ലാത്ത, വീട്ടമ്മമാരായ ഭാര്യമാരാണ് ഭര്‍ ത്താക്കന്മാര്‍ക്കായി സ്വമേധയാ കരള്‍ നല്‍കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. ജോലിക്കാരായ, വരുമാനമുള്ള ഭാര്യമാര്‍ ആദ്യമൊന്നു മടിക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ ഇതി നര്‍ഥം അവര്‍ സ്വാര്‍ഥമതികളാണെന്നല്ല. ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബം ഇവര്‍ ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകേണ്ടിവരുന്നു.

അത്തരം സന്ദര്‍ഭത്തില്‍ തങ്ങളുടെ ആരോഗ്യം കൂടി നശിച്ചാല്‍ അത് കുടുംബത്തിന്റെ ആകെയുള്ള അത്താണി കൂടി നഷ്ടപ്പെടുത്തുമോ എന്ന ആധി യായിരിക്കാം ഇത്തരമൊരു സമീപനത്തിന് പിന്നില്‍. അതേ സമയം കുടുംബത്തിന്റെ വരുമാനത്രേസാതസ്സാണ് പുരുഷനെങ്കില്‍ കരള്‍ നല്‍കുന്നതില്‍ വീട്ടമ്മയായ ഭാര്യക്ക് ഒരു വൈമ നസ്യവുമില്ല. പുരുഷമേധാവിത്വമുള്ള ഒരു സമൂഹത്തിന്റെ പ്രതിഫലനങ്ങളാണിത്. കരള്‍ നല്‍കാന്‍ സന്നദ്ധരായി മക്കളും എത്താറുണ്ട്. 21-22 വയസ്സുള്ള യുവാക്കള്‍ പോലും കരള്‍ദാനത്തിനായി മുന്നോട്ടു വരുന്നത് ശുഭകരമായ സൂചനകളാണ്. അവയവദാനത്തെപ്പറ്റി വര്‍ധിച്ചുവരുന്ന അവബോധമാണ് ഇതിനുപിന്നില്‍.

കരള്‍ കൊടുക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ല. കരളി ന്റെ ദാനം ചെയ്ത ഭാഗം മൂന്നു മാസം കൊണ്ട് പൂര്‍വസ്ഥിതിയിലാകും. ദാതാക്കളില്‍ ഇതുവരെയാ യി ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെയുള്ള കരള്‍മാറ്റി വെക്കല്‍ ശസ്ത്രക്രിയയില്‍ 80 ശതമാനമാണ് വിജയനിരക്ക്. മറ്റെല്ലാ ചികിത്സയും പരാജയപ്പെടുന്ന ഘട്ടത്തിലാണ് രോഗിയും ബന്ധുക്കളും ഈ രീതി അവലംബിക്കാന്‍ തയ്യാറാകുന്നത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച ഘട്ടത്തിലെത്തിയിരിക്കും. അതിനാലാണ് വിജയ ശതമാനത്തില്‍ ഈ കുറവുണ്ടാകുന്നത്. രോഗി തീര്‍ത്തും കുഴ ഞ്ഞുപോകുന്ന ഘട്ടത്തിനുമുമ്പായി ശസ്ത്രകിയ നടത്തുകയാണെങ്കില്‍ അത് പൂര്‍ണവിജയമാകും.

മദ്യലാഭവിഹിതം: രോഗിക്കും അര്‍ഹതയുണ്ട്
സര്‍ക്കാര്‍ മദ്യവില്പനയിലെ ലാഭക്കണക്കുകള്‍ എല്ലാ വര്‍ഷ വും വാര്‍ത്തയാകാറുണ്ട്. 5000 കോടിയോളമാണ് കഴിഞ്ഞ തവ ണത്തെ വിറ്റുവരവ്. സര്‍ക്കാരിന്റെ ലാഭവിഹിതം 400 ശതമാനമായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് ക ണക്കുകള്‍ നല്‍കുന്ന സൂചന. പൗരന്റെ കരളിനെ കൊലപാ തകത്തിന് സമമായ ഹീനകൃത്യ ത്തിന് വിട്ടുകൊടുത്താണ് സര്‍ ക്കാര്‍ ഈ ലാഭം നേടുന്നത്. മദ്യ പാനത്തിലൂടെ കരള്‍ നഷ്ടമായവര്‍ക്ക് ചികിത്സാസഹായം നല്‍ കാന്‍ ഇതിനാല്‍ തന്നെ സര്‍ക്കാ രിന് ബാധ്യതയുണ്ട്. ലാഭവിഹിത ത്തില്‍ ഒരു പങ്ക് അവര്‍ക്കായി മാ റ്റിവെക്കുന്നതില്‍ തെറ്റില്ല. കാര ണം അവര്‍ മദ്യമുപയോഗിക്കുന്ന തിന് സര്‍ക്കാരിന്റെ നയങ്ങളും ഒരു കാരണമാണല്ലോ.