17 സസ്പെന്‍ഷന്‍ കിട്ടിയ പോലീസുകാരന്‍ ; ഇത് ലഹരിയുടെ പിടിയില്‍ നിന്ന് മുക്തനായ ജോസുകുട്ടി

മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്റയുടെ ഉപദേശവും നിരന്തരമായ പ്രേരണയും കാരണം ലഹരിയുടെ പിടിയില്‍ നിന്നും മോചിതനായ ജോസുകുട്ടി എന്ന പോലീസുകാരന്റെ ജീവിതമാണ് ഇത്.  കേരള പോലീസിലെ സഹപ്രവര്‍ത്തകരാണ് തന്നെ പുതിയ മനുഷ്യനാക്കിയതും കുടുംബത്തെ രക്ഷപ്പെടുത്തിയതെന്നും ജോസുകുട്ടി പറയുന്നു.

ഒരുപാട് ശ്രമിച്ചിട്ടും മദ്യപാനം നിര്‍ത്താന്‍ കഴിയാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ജോസുകുട്ടി ഇന്ന് സംത്യപ്തമായ കുടുംബ ജീവിതം ആസ്വദിക്കുകയാണ്. മദ്യപാനം നിര്‍ത്തിയാല്‍ നമുക്ക് നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മലപ്പുറം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജോസുകുട്ടി.

ക്യാമറ, റിപ്പോര്‍ട്ട്: നിത. എസ്.വി

Anti-drug

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.