രോഗം പകര്‍ത്തുന്ന 10 പൊതു ഇടങ്ങള്‍

shopping cart

1/10

 

 

atm

2/10

park

3/10

വാട്ടര്‍ തീം പാര്‍ക്ക്

1,000 കുട്ടികളുള്ള ഒരു വാട്ടര്‍ തീ പാര്‍ക്കില്‍ 22 പൗണ്ട് ബാക്ടീരിയകള്‍ ചുറ്റിലുമുണ്ടാകുമെന്നാണ് കണക്ക്. സാധാരണ ക്ലോറിനേഷന്‍കൊണ്ട് ഇവയെ നശിപ്പിക്കാന്‍ സാധിക്കില്ല. ഡയേറിയ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇക്കൂട്ടത്തിലുള്ള ഇ-കോളി ബാക്ടീരിയ കാരണമാകാം. വെള്ളം കുട്ടികളുടെ ഉള്ളില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഏക മാര്‍ഗം.

 

 

menu card

4/10

മെനു കാര്‍ഡ് 

ടോയ്‌ലറ്റ് സീറ്റിലുള്ളതിലും 100 ഇരട്ടി ബാക്ടീരിയയാണ് റസ്‌റ്റോറന്റിലെ ഒരു മെനു കാര്‍ഡില്‍ ഉള്ളത്. നിരവധി പേര്‍ എടുത്തുപയോഗിക്കാറുണ്ടെങ്കിലും ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അത് വൃത്തിയാക്കുന്നത്. മെനു കാര്‍ഡ് എടുത്ത് ഓര്‍ഡര്‍ ചെയ്തതിന് ശേഷം മാത്രം കൈ വൃത്തിയാക്കി ഭക്ഷണം കഴിക്കാന്‍ തിടങ്ങുക.

 

soap pumb

5/10

പബ്ലിക് സോപ്പ് ഡിസ്‌പെന്‍സര്‍

 

ബാക്ടീരിയകളുടെ വിളനിലമാണ് പബ്ലിക്ക് സോപ്പ് ഡിസ്‌പെന്‍സര്‍. കൈകഴുകാനായി നില്‍ക്കുമ്പോള്‍ ഒന്നു ചിന്തിക്കുക. സോപ്പ് ഡിസ്‌പെന്‍സര്‍ ഉപയോഗിക്കുന്നതിലൂടെ എത്ര ബാക്ടീരിയയാണ് നിങ്ങളുടെ ശരീരത്തില്‍ എത്താന്‍ പോകുന്നതെന്ന്. അത് ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ കൈകള്‍ 20 സെക്കന്‍ഡ്‌ നേരം കഴുകുക അല്ലെങ്കില്‍ സ്വന്തമായി ഒരു ഹാന്‍ഡ് സാനിറ്റേസര്‍ കരുതുക.

 

hotal

6/10

ഹോട്ടല്‍ മുറികള്‍

യാത്രകളില്‍ പലപ്പോഴും ഹോട്ടല്‍ മുറികള്‍ ഉപയോഗിക്കാറുണ്ട്. എന്നല്‍ അറിയുക ഹോട്ടല്‍ മുറിയും അവിടുത്തെ വസ്തുക്കളും ബാക്ടീരിയകളുടെ വിളനിലങ്ങളാണ്. പില്ലോ, റിമോര്‍ട്ട്, ലൈറ്റ് സ്വിച്ച്, ടെലിഫോണ്‍, ഗ്ലാസുകള്‍ ഒന്നും തന്നെ വ്യത്തിയാക്കുന്നു എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല.

 

play ground

7/10

പൊതു കളി സ്ഥലങ്ങള്‍

നമ്മള്‍ കുട്ടികളെ വൃത്തിയോടെ നടത്താന്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ അവരുടെ പൊതു കളിസ്ഥലത്തേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?  അവരുടെ കളിപ്പാട്ടങ്ങള്‍ എത്രത്തോളം വൃത്തിയുള്ളവയാണ് എന്ന അറിയാമോ?  ഒരു റസ്‌റ്റോറന്റ് ട്രേയേക്കള്‍ 36 ശതമാനം ബാക്ടീരിയ കളിപ്പാട്ടങ്ങളില്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.

 

garnish

8/10

ഗാര്‍ണിഷിംഗ് ലെമണ്‍ 


ഒരു ലെമണ്‍ പീസ് വച്ച് അലങ്കരിച്ച ലൈം ടീ കാണാന്‍ ഭംഗിയുണ്ടാകുമെങ്കിലും അത് ആരോഗ്യത്തിന് അത്ര നന്നല്ല. റസ്‌റ്റോറന്റുകളില്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന 70 ശതമാനത്തോളം നാരങ്ങകളിലും ഇ-കോളി അടക്കമുള്ള ബാക്ടീരിയകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമായവയാണ് ഇത്. 

lift

9/10

എലിവേറ്റര്‍ ബട്ടണുകള്‍

ലിഫ്റ്റ് ബട്ടണ്‍ അമര്‍ത്തും മുമ്പ് ഇത് ആരെങ്കിലും വൃത്തിയാക്കാറുണ്ടോ എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ അറിയുക രോഗ വാഹകരാണ് ലിഫ്റ്റിന്റെ ബട്ടണുകള്‍.  നിങ്ങളുടെ വിരലുകള്‍ക്ക് പകരം കൈമുട്ടുകള്‍ ഉപയോഗിച്ച് തല്ക്കാലം പ്രശ്‌നം പരിഹരിക്കാം.

 

water tap

10/10

സ്‌കൂള്‍ വാട്ടര്‍ ടാപ്പ് 

നിങ്ങളുടെ കുട്ടി സ്‌കൂളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാറുണ്ടോ? എ്ങ്കില്‍ എത്രയും പെട്ടന്ന് അവരെ തിരുത്തണം. അവരുടെ കുടിവെള്ള സ്രോതസ് വൃത്തിയാക്കുന്നതായി നിങ്ങള്‍ക്ക് അറിവുണ്ടോ? ഇല്ലെങ്കില്‍ പകരം ഒരു കുപ്പി വെള്ളം അവര്‍ക്ക് കുടിക്കാനായി കൊടുത്തു വിടുക.

തയ്യാറാക്കിയത്: അഖില്‍ ശിവാനന്ദ്

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented