ഗര്‍ഭധാരണം എങ്ങനെ?

1

1/9

അണ്ഡം ഭ്രൂണമാകുന്നത് എങ്ങനെ?


കോടിക്കണക്കിനുവരുന്ന പുരുഷ ബീജങ്ങളില്‍ ഏറ്റവും സ്മാര്‍ട്ടായ ഒരു പുരുഷബീജം മറ്റെല്ലാ ബീജങ്ങളെയും പിന്നിലാക്കി കുതിച്ചെത്തി അണ്ഡവുമായി സംയോജിക്കുന്നു. ഈ നിമിഷത്തിലാണ് ഗര്‍ഭധാരണം നടക്കുന്നത്. ഗര്‍ഭധാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുള്ള ചിത്രങ്ങളും വിവരണങ്ങളും കാണുക.

ഗര്‍ഭധാരണം എങ്ങനെ

2/9

അണ്ഡവിസര്‍ജനം

സ്ത്രീകളുടെ രണ്ട് ഓവറികളില്‍ ഒന്നില്‍നിന്ന് ഓരോ മാസവും ഓരോ അണ്ഡംവീതം പുറത്തുവിടുന്നു. ഇതിനെയാണ് ഓവുലേഷന്‍ അല്ലങ്കില്‍ അണ്ഡവിസര്‍ജനം എന്നുപറയാറുള്ളത്. അവസാനത്തെ മാസമുറയുടെ ആദ്യദിനം കഴിഞ്ഞ് രണ്ടാഴ്ചപിന്നിട്ടാലാണിത് സംഭവിക്കുന്നത്. ഓവുലേഷന്‍ നടക്കുന്നതിന്റെ വളരെ വ്യക്തവും അപൂര്‍വവുമായ ചിത്രമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.

2

3/9

ട്യൂബിലൂടെയുള്ള യാത്ര


അണ്ഡാശയത്തില്‍നിന്ന് അണ്ഡം വിസര്‍ജിച്ചാല്‍ ഫല്ലോപിയന്‍ ട്യൂബിലൂടെ ഒഴുകിനീങി ഒരുസ്ഥലത്ത് നിലയുറപ്പിച്ച് പുരുഷബീജത്തെകാത്തിരിക്കുന്നു.

3

4/9

പുരുഷബീജത്തിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര

സാധാരണരീതിയില്‍ 40 ലക്ഷം മുതല്‍ ഒന്നരക്കോടി പുരുഷബീജങ്ങളാണ് ഓരോ ലൈംഗികബന്ധത്തിലൂടെയും പുറത്തുവരുന്നത്. അണ്ഡവുമായി സംയോജിക്കുന്നതിനുള്ള മത്സരത്തിലാണ് ഓരോ ബീജവും. ഏറ്റവും സ്മാര്‍ട്ടായ ബീജമാണ് അതില്‍ വിജയംവരിക്കുന്നത്. ലൈംഗികബന്ധം നടന്ന് അരമണിക്കൂറിനുള്ളില്‍ ആദ്യബീജം അണ്ഡവുമായി സംയോജിച്ചിരിക്കും. മാരത്തോണ്‍ മത്സരംപോലെ ഓടിക്കിതച്ചെത്തുന്ന മറ്റുള്ള ബീജങ്ങള്‍ ലക്ഷ്യംകാണാതെ പിന്തള്ളപ്പെടുന്നു. അണ്ഡത്തിനടുത്തെത്താന്‍ രണ്ടുദിവസംവരെ സമയമെടുക്കുന്ന ബീജങ്ങളുമുണ്ട്. 48 മുതല്‍ 72 മണിക്കൂര്‍വരെയാണ് ബീജങ്ങള്‍ ജീവിച്ചിരിക്കുന്നത്. ഈ സമയത്തെപ്പോഴെങ്കിലും അണ്ഡവിസര്‍ജനം നടന്നാലും ഗര്‍ഭധാരണം നടക്കുമെന്ന് ചുരുക്കം.

4

5/9

ജീവന്റെ നിമിഷം

അണ്ഡത്തെ ബീജം സ്പര്‍ശിച്ചയുടനെ അതിന് ജീവന്‍വെയ്ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഭ്രൂണമായിക്കഴിഞ്ഞിരിക്കും. കുഞ്ഞിന്റെ ജീവന്‍ തുടിച്ചുതുടങ്ങിയെന്നര്‍ഥം. മറ്റ് ബീജങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ഉടനെതന്നെ ഭ്രൂണത്തിനുപുറംഭാഗത്ത് ഒരാവരണം വന്നിട്ടുണ്ടാകും. ഈ സമയത്തിനകംതന്നെ കുഞ്ഞിന്റെ ജനതിക പ്രത്യേകതകളെല്ലാംതന്നെ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കുഞ്ഞ് ആണോ പെണ്ണോ എന്നതുവരെ.

5

6/9

കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു

ഭ്രൂണത്തിനികത്ത് കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. അതിവേഗത്തിലാണിത് സംഭവിക്കുന്നത്. തുടര്‍ന്ന് മൂന്നുമുതല്‍ നാല് വരെ ദിവസങ്ങള്‍ക്കുള്ളില്‍ ഭ്രൂണം ട്യൂബില്‍നിന്ന് ഗര്‍ഭപാത്രത്തിലേയ്ക്ക് പ്രവേശിക്കുന്നു. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാതെയുമിരിക്കാം. ഈ അവസ്ഥയെ ട്യൂബല്‍ പ്രഗ്നന്‍സി അല്ലങ്കില്‍ എക്ടോപിക് പ്രഗ്നന്‍സി എന്നാണ് പറയുന്നത്. യഥാസമയം ഈ അവസ്ഥ കണ്ടെത്താനായില്ലെങ്കില്‍ അമ്മയുടെ ജീവനുതന്നെ അത് ഭീഷണിയായേക്കാം.

6

7/9

ഇംപ്ലാന്റേഷന്‍


ഗര്‍ഭപാത്രത്തിലെത്തുന്ന ഭ്രൂണം എന്‍ട്രോമെട്രിയ(ഗര്‍ഭാശയഭിത്തി)ത്തില്‍പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങുന്നു. കോശങ്ങള്‍ വീണ്ടുംവീണ്ടും വിഭജിച്ച് ഭ്രൂണം വലുതാകുന്നു.

7

8/9

പ്രഗ്നന്‍സി ഹോര്‍മോണുകള്‍

ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ പ്രഗ്നന്‍സി ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്താം. മൂത്രമോ, രക്തമോ പരിശോധിച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്. യൂറിന്‍ പ്രഗ്നന്‍സി ടെസ്റ്റി(യു.പി.ടി)ലൂടെയാണ് സാധാരണ ഇത് കണ്ടെത്തുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റ് കിട്ടും. അതില്‍ രണ്ടോ മൂന്നോതുള്ളി മൂത്രം ഒഴിച്ച് അല്‍പ്പനേരം കാത്തിരുന്നാല്‍ ഫലം തെളിഞ്ഞുവരും. മൂന്നോ നാലോ ആഴ്ചകള്‍ക്കുശേഷം പരിശോധന നടത്തുന്നതാണ് നല്ലത്. ഹോര്‍മോണിന്റെ സാന്നിധ്യംശക്തമാകാന്‍ ഇത്രയും സമയമെടുക്കുമെന്നതിനാലാണിത്. നേരത്തെ ടെസ്റ്റ് നടത്തിയാല്‍ ചിലപ്പോള്‍ ഫലം നെഗറ്റീവായിരിക്കും.

8

9/9

അവയവ വളര്‍ച്ച

അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന്‍ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള്‍ പൊക്കിള്‍കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാകാലം. 36 ആഴ്ചകള്‍ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയവയായിരിക്കും.

ഹെല്‍ത്ത് ഡസ്‌ക്

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented