യോജിച്ച ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം

Control

1/9

തിരഞ്ഞെടുപ്പാണ് പ്രധാനം

സുരക്ഷിതമായ ഫാമിലി പ്ലാനിംഗ് രാജ്യത്ത് നടപ്പിലാക്കുന്നതിനായി മിഷന്‍ പരിവാര്‍ വികാസ് എന്നൊരു പദ്ധതിക്ക് തന്നെ കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്ത് മുന്നോട്ട് പോകുന്നുണ്ടെങ്കിലും ശരിയായ ഗര്‍ഭനിരോധിത മാര്‍ഗങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ് ഇന്ന് ഭരിഭാഗം പേരും. പ്രധാനമായും അവയുടെ തിരഞ്ഞെടുപ്പില്‍.  ഗര്‍ഭനിരോധന ഗുളിക മുതല്‍ വിവിധ തരത്തിലുള്ള ആധുനിക ഉപകരണങ്ങള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് ആദ്യം വേണ്ടത് ഇത് എത്രത്തോളം ഓരോരുത്തര്‍ക്കും ആവശ്യമുണ്ടെന്നുള്ള തിരിച്ചറിവുണ്ടാക്കുകയാണ്. ഇത് എങ്ങനെ ഫലവത്താകുമെന്നും ഏറ്റവും നല്ലത് ഏതാണെന്ന് തിരിച്ചറിയുകയും വേണ്ടത് അത്യാവശ്യമാണ്. ഇതിന് ആവശ്യമെങ്കില്‍ ഡോക്റുടെ തന്നെ ഉപദേശം തേടുന്നതില്‍ തെറ്റില്ല. ശരിയായ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങളാണ് തുടര്‍ന്നുവരുന്ന ചിത്രങ്ങളില്‍

 

Control 1

2/9

ബീജനാശിനി
ഒരു തരത്തിലുള്ള രാസവസ്തുവാണ് ബീജനാശിനി. ഇത് ഉപയോഗിക്കുന്നതിലൂടെ ബീജത്തിന്റെ ശക്തികുറക്കുകയും അത് അണ്ഡവളര്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യും. ഫോം, ക്രീം, ജെല്ലീ തുടങ്ങിയ വിവിധ രൂപത്തില്‍ ബീജ നാശിനി വിപണിയില്‍ ലഭിക്കും. ലൈംഗീകമായി ബന്ധപ്പെടുന്നതിന് മുമ്പ് ഇത് യോനിയില്‍ ചേര്‍ത്ത് വെക്കണം. ഇങ്ങനെ ചേര്‍ത്ത് വെക്കുന്ന ബീജനാശിനി ഗര്‍ഭാശയമുഖത്തെ തടസ്സപ്പെടുത്തുകയും അനാവശ്യ ഗര്‍ഭധാരണം ഇല്ലാതാക്കുകയും ചെയ്യും. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് കൊണ്ടും സുരക്ഷിതവുമായതിനാല്‍ ബീജനാശിനിക്ക് ഇന്ന് ഏറേ പ്രധാന്യമുണ്ട്.

 

Control3

3/9

ഗര്‍ഭനിരോധന ഉറകള്‍
പൊതുവെ എല്ലാവരും ഉപയോഗിച്ച് വരുന്ന ഗര്‍ഭനിരോധിത മാര്‍ഗമാണ് ഗര്‍ഭനിരോധിത ഉറകള്‍. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേകം ഉറകള്‍ വിപണിയിലുണ്ടെങ്കിലും പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ഉറകള്‍ക്കാണ് കൂടുതല്‍ പ്രചാരം. വ്യത്യസ്ത ഫ്ളേവറുകളിലും രൂപത്തിലുമുള്ള ഗര്‍ഭനിരോധിത ഉറകള്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്നുണ്ട്. ഗര്‍ഭനിരോധിത മാര്‍ഗമായി ഡോക്ടര്‍മാര്‍ അടക്കം കൂടുതല്‍ നിര്‍ദേശിക്കുന്നതും ഗര്‍ഭനിരോധിത ഉറകളെയാണ്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും പണച്ചിലവ് കുറഞ്ഞ മാര്‍ഗവുമായത് കൊണ്ട് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നതും ഈയൊരു മാര്‍ഗമാണ്.

 

Control 3

4/9

സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധിത ഉറകള്‍
പുരുഷന്‍മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഗര്‍ഭനിരോധിത ഉറകളും ഇന്ന് പ്രചാരത്തിലുണ്ട്. ഒരു പ്ലാസ്റ്റിക് പൗച്ച് രൂപത്തിലുള്ളതാണിത്. 

 

Diafram

5/9

ഡയഫ്രം
മറ്റ് ഗര്‍ഭനിരോധിത മാര്‍ഗങ്ങളെ പോലെ ഡയഫ്രം അത്ര പ്രചാരത്തിലില്ലെങ്കിലും സുരക്ഷിതമായ മറ്റൊരു മാര്‍ഗമാണ് ഡയഫ്രം. ഗര്‍ഭാശയമുഖത്തോട് ചേര്‍ത്ത് വെക്കുന്ന ഒരു തരത്തിലുള്ള റബര്‍ ഉപകരമാണിത്.യോനിയിലൂടെ കടത്തി ഇത് ഗര്‍ഭാശയ മുഖത്ത് വെക്കുന്നതോടെ ഗര്‍ഭാശയത്തിലേക്കുള്ള വഴി അടഞ്ഞിരിക്കും. ഇത് ബീജം അണ്ഡാശയവുമായി ബന്ധപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്നത് വഴി ഗര്‍ഭിണിയാവാനുള്ള സാധ്യതയും ഇല്ലാതാവുന്നു. മറ്റ് ഗര്‍ഭ നിരോധന മാര്‍ഗത്തെ പോലെ അത്ര എളുപ്പമല്ല ഡയഫ്രത്തിന്റെ ഉപയോഗമെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുന്നത് പഠിച്ചാല്‍ ഇത് ഏറെ സുരക്ഷിതമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

 

Dudnut

6/9

ടുഡെ സ്‌പോഞ്ച്
ഡഫ് നട്ട് പോലുള്ള സ്‌പോഞ്ച് രൂപത്തിലുള്ള ഗര്‍ഭനിരോധിത മാര്‍ഗമാണ് ടുഡെ സ്‌പോഞ്ച്. ഇത് സാധാരണ സ്‌പോഞ്ചില്‍ നിന്നും വ്യത്യസ്ഥമാണ്. ഇത് യോനിക്ക് ഉള്ളിലൂടെ കടത്തി ഗര്‍ഭാശ മുഖത്തോട് ചേര്‍ത്ത് വെച്ചാണ് ടുഡെ ഉപയോഗിക്കുന്നത്. ആവശ്യ ശേഷം തിരിച്ചെടുക്കാന്‍ ഒരു നൈലോണ്‍ കുടുക്കും സ്‌പോഞ്ചിന് മുകളിലായിട്ടുണ്ടാവും.

 

Tab

7/9

ഗര്‍ഭനിരോധിത ഗുളികകള്‍
അനാവശ്യ ഗര്‍ഭധാരണം തടയുന്നതിനായി പൊതുവെ ഉപയോഗിക്കുന്ന മാര്‍ഗമാണ് ഗര്‍ഭനിരോധിത ഗുളികകള്‍. പലതരത്തിലുള്ള ഗുളികകള്‍ ഇന്ന് വിപണിയില്‍ ലഭ്യമുണ്ട്. ഇതില്‍ ഏറ്റവും സുരക്ഷിതമായത് തിരഞ്ഞെടുക്കുക എന്നത് തന്നെയാണ് പ്രധാനം. ചിലയാളുകള്‍ക്ക് ചെറിയ പ്രതിപ്രവര്‍ത്തനം ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവാമെങ്കിലും ഇത് താല്‍ക്കാലികമായി മാത്രമായിരിക്കും. പ്രധാനായും ഹോര്‍മോണുകളെ നിയന്ത്രിക്കുക എന്ന പ്രവര്‍ത്തനമാണ് ഗുളികകള്‍ ചെയ്യുന്നത്.  അങ്ങനെ അനാവശ്യ ഗര്‍ഭധാരണത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.

 

Plaster

8/9

പ്ലാസ്റ്ററുകള്‍
അനാവശ്യ ഗര്‍ഭധാരണം തടയുന്നതിനുള്ള ഹോര്‍മോണ്‍ പ്ലാസ്റ്ററുകളും ഇന്ന് വിപണയിലുണ്ട്. ഹോര്‍മോണുകള്‍ നിറച്ച പ്ലാസ്റ്ററുകള്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒട്ടിച്ച് വെക്കുകയാണ് ചെയ്യേണ്ടത്. ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നുള്ളത് കൊണ്ട് വലിയ പ്രചാരവും ഇന്ന് പ്ലാസ്റ്ററുകള്‍ക്കുണ്ട്. ഈസ്ട്രജനും പ്രോഗസ്റ്റിനും അടങ്ങിയ പ്ലാസ്റ്ററുകള്‍ ബീജത്തിന്റെ അണ്ഡവുമായുള്ള സംയോജനം ഇല്ലാതാക്കുകയും ഗര്‍ഭധാരണത്തെ തടയുകയും ചെയ്യുന്നു.

 

Inject

9/9

ഇന്‍ജക്ഷന്‍
ഹോര്‍മോണുകള്‍ കുത്തിവെച്ച് കൊണ്ട് ഗര്‍ഭധാരണത്തെ തടയുന്ന രീതിയാണിത്. പക്ഷെ ഇത് ഡോക്ടറുടെ സഹായത്തോടെ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഡീപോ പ്രൊവേറ എന്ന ഇന്‍ജക്ഷന്‍ ഓരോ പന്ത്രണ്ട് ആഴ്ചകളിലും ഡോക്ടറുടെ സഹായത്താല്‍ കയ്യില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. 94 ശതമാനം ഫലവത്തായ രീതിയെന്നാണ് ഇതിനെ ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നതെങ്കിലും ചില സ്ത്രീകളില്‍ ഇതിന്റെ പ്രതിപ്രവര്‍ത്തനം ഉണ്ടാവാറാണ്ട്. തലവേദന, ക്രമരഹിതമായ രക്തസ്രാവം, മുടികൊഴിച്ചില്‍ എന്നിവ ഇത് ചിലരില്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും എല്ലാ സ്ത്രീകളുടെയും ശരീരത്തിന് ഇന്‍ജക്ഷനെ അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented